69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന്

ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12, രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നെഹ്‌റു ട്രോഫി വള്ളംകളിയും സി.ബി.എല്ലും ചേര്‍ത്ത് ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്‌റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന്Continue Reading

ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റര്‍ പലിശ ഇടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ വ്യാപക പരിശോധന

കായംകുളം: ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റര്‍ പലിശ ഇടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ വ്യാപക പരിശോധന. സംഭവത്തില്‍ അറസ്റ്റ് ചെയ്തു. എയര്‍ ഗണ്‍ അടക്കം പോലീസ് പിടികൂടി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കായംകുളം, കരീലകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിലെ ബ്ലേഡ് പലിശക്കാരുടെ വീടുകളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തിയായിരുന്നു വട്ടിപ്പലിശയും ഏതാനും മണിക്കൂര്‍Continue Reading

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു.

ഇടുക്കി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ചു സുഹൃത്തുക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു. ഇടുക്കി വണ്ടൻമേട് ചേറ്റുകുഴിയിലാണ് അപകടം നടന്നത്. മംഗലംപടി സ്വദേശികളായ രഞ്ജിത്ത് (26), പ്രദീപ്(24) എന്നിവരാണ് മുങ്ങിമരിച്ചത്. അപകടത്തെത്തുടർന്ന് കട്ടപ്പനയിൽ നിന്നും എത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.Continue Reading

ടിമ്പർ തൊഴിലാളികൾക്ക് തൊഴിൽനിഷേധം; സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ടിമ്പർ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച പ്ലൈവുഡ് കമ്പനിയുടമകളുടെ പിടിവാശിക്കെതിരെ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിഐടിയു, ഐഎൻടിയുസി, എസ്ടിയുയൂണിയനുകളുടെ നേതൃത്വത്തിലാണ് വാരപ്പെട്ടി കവലയിൽ നിന്നും പഞ്ചായത്തു പടിക്കലുള്ള പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം വെച്ച് മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തു. പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികളിലെContinue Reading

മാമോദീസ നടന്ന വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർച്ച ചെയ്ത യുവതിയെ പോലീസ് പിടികൂടി.

പെരുമ്പാവൂർ: മാമോദീസ നടന്ന വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർച്ച ചെയ്ത യുവതിയെ പോലീസ് പിടികൂടി. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയയെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് ആറിന് റംസിയ സുഹൃത്തിന്റെ കുട്ടിയുടെ മാമോദീസയിൽ പങ്കെടുക്കാൻ കോടനാട് എത്തിയതായിരുന്നു. ചടങ്ങുകൾക്കിടയിൽ ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ പ്രതി ആരുമറിയാതെ കൈക്കലാക്കുകയായിരുന്നു. ചടങ്ങിൽ ധരിച്ചിരുന്നതും, ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിൽ അലമാരിയിൽ സൂക്ഷിച്ചിരുന്നു, ഇതാണ്Continue Reading

ഇന്ത്യയുടെ സാങ്കേതിക അവസരങ്ങള്‍ നിറഞ്ഞ ദശാബ്‌ദത്തെ യുവതലമുറ നയിക്കുമെന്നു കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍.

കോട്ടയം: ഇന്ത്യയുടെ സാങ്കേതിക അവസരങ്ങള്‍ നിറഞ്ഞ ദശാബ്‌ദത്തെ യുവതലമുറ നയിക്കുമെന്നു കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍. ബാലഗോകുലം സംസ്‌ഥാന വാര്‍ഷികത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവജനങ്ങള്‍ തങ്ങളുടെ നൂതനാശയങ്ങള്‍ നടപ്പാക്കുന്നതിലും വിജയിക്കുന്നതിലും തടസങ്ങള്‍ നേരിടുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്‌ഥാ പരിപാടികള്‍ കേന്ദ്രാനുകൂല്യങ്ങള്‍ പൗരന്മാരിലെത്തുന്നുവെന്ന്‌ ഉറപ്പാക്കുന്നു. ആധുനികവല്‍ക്കരണത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനും രാജ്യം വേണ്ടത്ര പണം ചെലവഴിക്കുന്നുണ്ട്‌. ഇതോടൊപ്പം ചരിത്രവും പൈതൃകവും സംരക്ഷിക്കണമെന്നും ബാലഗോകുലം ഭാരതീയ സംസ്‌കാരിക പാരമ്ബര്യത്തിന്റെContinue Reading

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധി 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധി. പത്തനംതിട്ട ജില്ലയില്‍ 63 ക്യാമ്ബുകളില്‍ 2637 പേര്‍ നിലവില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 45 ക്യാമ്ബുകള്‍ തിരുവല്ലയില്‍ ആണ്. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച്‌ കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടിട്ടു. എന്നാല്‍ മുൻ നിശ്ചയിച്ചിട്ടുള്ള സര്‍വകലാശാല പരീക്ഷകള്‍ക്കും പാെതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.Continue Reading

വിവാഹ വാഗ്ദാനം ലംഘിച്ചാലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി

വിവാഹ വാഗ്ദാനം ലംഘിച്ചാലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി, വിവാഹ വാഗ്ദാനം ലംഘിച്ചെന്ന് കരുതി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് ഒറീസ ഹൈക്കോടതി. ഭുവനേശ്വര്‍ സ്വദേശിയായ യുവാവിന് മേല്‍ പീഡനക്കേസ് ചുമത്തിയത് റദ്ദാക്കിയാണ് ഒറീസ ഹൈക്കോടതി ഉത്തരവ്. യുവാവിന്റെ സുഹൃത്തും അഞ്ചു വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയുമായിരുന്ന യുവതിയാണ് ബലാത്സംഗ കേസ് നല്‍കിയത്. എന്നാല്‍ ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യംContinue Reading

ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.വി ഗോവിന്ദന്‍. 

കണ്ണൂര്‍: ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.വി ഗോവിന്ദന്‍. ‘അവിടെ പോയപ്പോള്‍ കണ്ട ചിത്രം ഞാന്‍ പറഞ്ഞതാണ്. അത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല’ ഗോവിന്ദന്‍ പറഞ്ഞു. എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ഗോവിന്ദന്‍ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകാതായതോടെ ഇംഗ്ലണ്ടില്‍ പള്ളികള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം. ‘പള്ളികളൊക്ക പബുകളാക്കി.Continue Reading

അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ച സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ നിന്നും ലോറികള്‍ കടത്തി തമിഴ്നാട്ടില്‍ വില്‍പ്പന നടത്തിയ അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ച സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വ്യാപാരി ഉള്‍പ്പെടെ 5 അംഗ സംഘമാണ് എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പ്രതികള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വാഹനം കടത്തിയ കേസില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മെയ് 23 ന് നെട്ടൂരിലെ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിലെ വ്യാപാരിയുടെ മിനി ലോറി കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ നടത്തിയContinue Reading