മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് അവധി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച്‌ കളക്ടര്‍മാര്‍ ഉത്തരവിറക്കി. ആലപ്പുഴയില്‍ ദുരുതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. എല്‍പി, യുപി വരെയുള്ള ക്ലാസുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്Continue Reading

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമനം

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമനം. കേന്ദ്ര സര്‍ക്കാരിന് കൊളീജിയം അയച്ച ശുപാര്‍ശ അംഗീകരിച്ച്‌ രാഷ്ട്രപതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ജസ്റ്റിസ് ഭട്ടി 2013 ഏപ്രില്‍ 12-നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായത്. 2019 മാര്‍ച്ച്‌ മുതല്‍Continue Reading

പിതാവിനെയും സുഹൃത്തിനെയും വെട്ടിക്കൊന്ന കേസിലെ പ്രതി സഹോദരനെ വെട്ടിയ കേസിൽ പിടിയിൽ

പത്തനംതിട്ട : സഹോദരനെ വെട്ടിയ കേസിൽ അനുജൻ അറസ്റ്റിൽ. അടൂർ ചൂരക്കോട് രാജ് ഭവനിൽ ശ്രീരാജ്(34) ആണ് അറസ്റ്റിലായത്. സഹോദരൻ അനുരാജ്(35)നെയാണ് ശ്രീരാജ് വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയത്. അനുരാജിനെ പോലീസ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പിന്നീട്കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. സഹോദരങ്ങൾ തമ്മിൽ വീട്ടിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് .2009-ൽ അച്ഛൻ സദാശിവൻ പിള്ളയെയും, ഇദ്ദേഹത്തിൻ്റെ സുഹൃത്ത്Continue Reading

മൊബൈൽ & റീചാർജ് റീടൈലേഴ്സ് അസോസിയേഷൻ മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി കായംകുളം പട്ടണത്തെ കൂറ്റൻ മതിലുകൾ കെട്ടി രണ്ടായികെട്ടിമറക്കുന്ന രീതിയെ തടയണം എന്നും പുതിയിടം മുതൽ ഷഹിദാർ ജങ്ഷൻ വരെ തൂണിൽ നിർമ്മിത ഉയരപ്പാത നിർമ്മിച്ചു പൗരാണിക നഗരമായ കായംകുളത്തെ കച്ചവട മേഖലയെയും ഇതര മേഖലയെയും സംരക്ഷി ക്കണമെന്നും അതിനായി ജനപ്രതിനിധികളുടെ അലസത അവസാനിപ്പിക്കണമെന്നും അവശ്യപ്പെട്ട് ജനകീയ സമര സമിതി 13 ന് രാവിലെ ദേശീയപാത യിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല വിജയിപ്പിക്കാൻഎല്ലാ വിധ പിന്തുണയുംContinue Reading

പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി . സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ്‌ റാഫി, മൻസൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വേദനയില്ലേ എന്ന് കോടതി ചോദിച്ചു. നാളെContinue Reading

മിനി തൊഴിൽ മേള 19ന്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ജൂലൈ 19ന് രാവിലെ 9 മുതൽ OPPORTUNITY 2023 എന്ന പേരിൽ സൗജന്യ മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇസാഫ് ബാങ്ക്, ഇസാഫ് കോ-ഓപ്പറേറ്റീവ്സ്, മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, എംപൈയർ മോട്ടോർസ് (റോയൽ എൻഫീൽഡ്), സി.എഫ്.സി.ഐ.സി.ഐ ലിമിറ്റഡ്, മരയ്ക്കാർ തുടങ്ങിയ വിവിധ കമ്പനികളിലേക്ക് 10-ാം ക്ലാസ് മുതൽ ബിരുദ/ബിരുദാനന്തര/ടെക്നിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെContinue Reading

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം.Continue Reading

കാശുണ്ടോ എങ്കിൽ ആംബുലൻസ് റെഡി.. ഇല്ലെങ്കിൽ രോഗി മരിച്ചാലും കുഴപ്പമില്ല; ആംബുലൻസ് ഡ്രൈവറുടെ പിടിവാശിയിൽ രോഗി മരിച്ചു.

കൊച്ചി: ഈ കൊച്ചു കേരളത്തിലാണ് 200 രൂപയ്ക്ക് വേണ്ടിയിട്ടുള്ള ആംബുലൻസ് ഡ്രൈവറുടെ ക്രൂരമായ പിടിവാശിയിൽ ഒരു രോഗിയുടെ ജീവൻ നഷ്ടപ്പെട്ടത്. വടക്കൻ പറവൂർ സ്വദേശിനി അസ്മയാണ് പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ പിടിവാശിയെ തുടർന്ന് യഥാസമയം ചികിത്സ കിട്ടാതെ രോഗം മൂർച്ഛിച്ചു മരണത്തിന് കീഴടങ്ങിയത്. കടുത്ത പനി ബാധിച്ച അസ്മ ചൊവ്വാഴ്ച രാവിലെയാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി എത്തിയത്. രോഗിയുടെ ആരോഗ്യനില മോശമായതിനാൽ എറണാകുളം ജനറൽContinue Reading

ജൂലൈ 25 മുതല്‍ 31 വരെ രാജ്യം ഡിജിറ്റല്‍ ഇന്ത്യ വീക്ക് ആഘോഷിക്കുന്നു.

പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഇ-ഗവേണന്‍സ് സേവനങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തിലെ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന് രാജ്യം ഡിജിറ്റല്‍ ഇന്ത്യ വീക്ക് ആഘോഷിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 25 മുതല്‍ 31 വരെയാണ് ഡിജിറ്റല്‍ ഇന്ത്യ വീക്ക് ആഘോഷം. സാങ്കേതികരംഗത്തെ രാജ്യത്തിന്റെ കുതിപ്പ് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യാനും സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കാമ്ബയിന്റെ ഭാഗമായി ദേശീയ,Continue Reading

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വരും മണിക്കൂറില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍Continue Reading