ധൻബാദ് ആലപ്പുഴ എക്സ്പ്രസില്‍ നിന്നും കഞ്ചാവ് പിടികൂടി

ആലപ്പുഴ: എക്സൈസ് ഇന്‍റലിജൻസും ആലപ്പുഴ സര്‍ക്കിള്‍ പാര്‍ട്ടിയും റെയില്‍വേ പ്രോട്ടക്ഷൻ ഫോഴ്സുമായി നടത്തിയ സംയുക്ത പരിശോധനയില്‍ ധൻബാദ് ആലപ്പുഴ എക്സ്പ്രസില്‍ നിന്നും കഞ്ചാവ് പിടികൂടി. രണ്ടു ലക്ഷം രൂപാ വരുന്ന കഞ്ചാവാണ് സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ധൻബാദ് എക്സ്പ്രസില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഓണാഘോഷം മുൻ നിര്‍ത്തി ട്രെയിൻ മാര്‍ഗം ജില്ലയിലേയ്ക്ക് കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പ്രതികള്‍ക്കായിContinue Reading

വ്യാജ അഡ്വൈസ് മെമ്മോയുമായി പിഎസ്‌സിയെ കബളിപ്പിച്ച്‌ ജോലി നേടാൻ ശ്രമിച്ച രാഖിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

വ്യാജ അഡ്വൈസ് മെമ്മോയുമായി പിഎസ്‌സിയെ കബളിപ്പിച്ച്‌ ജോലി നേടാൻ ശ്രമിച്ച വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍ രാഖിയ്ക്ക് (25) ഇടക്കാല ജാമ്യം അനുവദിച്ചു.കൈക്കുഞ്ഞുള്ളതിനാല്‍ പരിചരിക്കാൻ കൂടെയുണ്ടാകണമെന്ന് ജാമ്യാപേക്ഷയിലൂടെ പ്രതി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച തുറന്ന കോടതിയില്‍ ഹാജരാകാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജാമ്യാപേക്ഷ എതിര്‍ത്ത് കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. രാഖിയുടെ ഫോണ്‍ കൂടുതല്‍ തെളിവുകള്‍ക്കായിContinue Reading

കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കൊച്ചി: കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായിട്ടും സാമ്ബത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തതില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മനപൂര്‍വമായി കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച്‌ സില്‍വര്‍ ലൈന്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സപ്ലൈക്കോയും പൂട്ടലിന്റെ വക്കിലാണ്. 3500 കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. ഒരു സാധനത്തിന്റെയും വിലContinue Reading

സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം : പൊതുസിവില്‍ നിയമത്തിന്റെ പേരില്‍ സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാര്‍ട്ടി സമ്മേളനം പോലെ മാറിയ സെമിനാര്‍ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ് ലീം സ്ത്രീകള്‍ക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. പൊതുസിവില്‍ക്കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സി.പി.എം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങള്‍ ഭക്ഷണത്തിന് ആര്‍ത്തി കാണിക്കുംContinue Reading

പതിനേഴു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കാമുകന്‍ അടക്കം അഞ്ചു പേര്‍ അടൂരിൽ പിടിയില്‍

പതിനേഴു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലപ്പോഴായി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്ന കേസില്‍ കാമുകന്‍ അടക്കം അഞ്ചു പേര്‍ അടൂരിൽ പിടിയില്‍.കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ പീഡന പരമ്പര സംബന്ധിച്ച്‌ ഇക്കഴിഞ്ഞ ഒന്നിനാണ് അടൂര്‍ പൊലീസില്‍ പരാതി നല്‍കിയതും കേസ് രജിസ്റ്റര്‍ ചെയ്തതും.നൂറനാട് സ്വദേശികളായ അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28), ശക്തി, ജയന്‍ (42) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ കാമുകനാണ് ആദ്യം പീഡിപ്പിച്ചത്. ഇതിന് ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നമ്പര്‍Continue Reading

സി പി എം വിട്ട വാണം ചീറ്റിപ്പോയി, അതിന് കോണ്‍ഗ്രസുകാരെ പഴിച്ചിട്ട് കാര്യമില്ല:കെ മുരളീധരൻ

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട്ട് സി പി എം നടത്തിയ സെമിനാറിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ പിറ്റേന്ന് സി പി എം വിട്ട വാണം ചീറ്റീപ്പോയെന്നും അതിന് കോണ്‍ഗ്രസുകാരെ പഴിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. വോട്ടുബാങ്ക് ലക്ഷ്യമിട്ടുചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും എടുത്തുചാടി ഷൈൻ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന്റെContinue Reading

മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. 

ചെന്നൈയില്‍ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴില്‍രഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മില്‍ വഴക്കുണ്ടായി. തൊഴില്‍രഹിൻ എന്ന പിതാവിൻ്റെ ആവര്‍ത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയുംContinue Reading

എസ്‌എൻസി ലാവ്ലിൻ കേസ് ഇനി സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും

എസ്‌എൻസി ലാവ്ലിൻ കേസ് ഇനി സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ജസ്റ്റിസ് സൂര്യകാ ന്ത്, ജസ്റ്റിസ്. ദീപാങ്കര്‍ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് കേസ് സുപ്രീം കോടതി പരിഗണിക്കും. മു ഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐContinue Reading

മാവേലിക്കരയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

മാവേലിക്കര പ്രായിക്കര പാലത്തിൽ ഓട്ടോയും, സ്കൂട്ടറും അപകടത്തിൽ പെട്ട് രണ്ട് മരണം.നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്ക്കൂട്ടർ ഇടിച്ച് കയറുകയായിരുന്നു.ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്Continue Reading

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ സന്ദർശിച്ചു. മണ്ണെണ്ണയുടെ ഉത്പാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിറുത്തലാക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ നൽകുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിനു മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ നോൺ പിഡിഎസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രിContinue Reading