അവിശ്വാസ പ്രമേയം: ലോക്‌സഭ ഇന്നും നാളെയും ചര്‍ച്ച ചെയ്യും.

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ ഇന്നും നാളെയും ചര്‍ച്ച ചെയ്യും. 12 മണിക്കാണ് ചര്‍ച്ചയ്ക്ക് തുടക്കമാകുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ അതിരൂക്ഷ വിമര്‍ശനമാകും പ്രതിപക്ഷം ഉയര്‍ത്തുക. കോണ്‍ഗ്രസ് ഭരണകാലത്ത് മണിപ്പൂരിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാകും ഭരണ പക്ഷത്തിന്റെ പ്രതിരോധം. അവിശ്വാസം കൊണ്ടുവന്ന ഗൗരവ് ഗോഗോയ് കഴിഞ്ഞാല്‍ പ്രതിപക്ഷ നിരയില്‍ നിന്ന്Continue Reading

കാന്‍സര്‍ മരുന്നു പരമാവധി വില കുറച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം: മന്ത്രി വീണ ജോര്‍ജ്.

കാന്‍സര്‍ മരുന്നു പരമാവധി വില കുറച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നു മന്ത്രി വീണ ജോര്‍ജ്. ആര്‍സിസിയില്‍ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള മൂന്ന് ടെസ്ല എംആര്‍ഐ യൂണിറ്റിന്‍റെയും മൂന്ന് – ഡി ഡിജിറ്റല്‍ മാമോഗ്രഫി യൂണിറ്റിന്‍റെയും ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. പൂര്‍ണമായും സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയായി ആര്‍സിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അനെര്‍ട്ടിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്നContinue Reading

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്ലവതരണം.രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഇതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും കേ ന്ദ്രത്തിന്‍റെ പരിധിയില്‍ വരും. ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്‍. പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് പലവട്ടം നിര്‍ത്തിവെച്ച സഭയില്‍ അമിത് ഷാ തന്നെയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷൻContinue Reading

വിശ്വാസവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം:മുഖ്യമന്ത്രി പിണറായി വിജയൻ

വിശ്വാസവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മപ്പെടുത്തി സ്പീക്കർ എ.എൻ.ഷംസീർ ഗണപതിയെ നിന്ദിച്ചു എന്ന ആരോപണം വൻവിവാദമായി മാറിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഓർമപ്പെടുത്തൽ. . ശാസ്ത്രബോധവും വിശ്വാസവുമായി ബന്ധപ്പെട്ടാണല്ലോ ചില സംവാദങ്ങൾ നടക്കുന്നത്. ശാസ്ത്രബോധത്തെ ഉയർത്തിക്കാട്ടണം എന്നുള്ളതുകൊണ്ട് വിശ്വാസത്തെ പോറലേൽപിക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടി കാട്ടി ഏതുകാര്യം പറയുമ്പോഴും അത് ഇടതുപക്ഷത്തിന് ദോഷമാകില്ലെന്നു പ്രത്യേകം ശ്രദ്ധിക്കണമെന്നും പിണറായിContinue Reading

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം.

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം. ‘യു-വിന്‍’ (U – WIN) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ അക്കൗണ്ട് ഉണ്ടാക്കി കുടുംബത്തിലെ കുത്തിവയ്പ്പെടുക്കേണ്ട അംഗങ്ങളെ രജിസ്റ്റര്‍ ചെയ്ത് തങ്ങള്‍ക്കു സൗകര്യപ്രദമായ തീയ്യതികളില്‍ സൗകര്യപ്രദമായ സ്ഥലത്തുള്ള കുത്തിവയ്പ്പ് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തു കുത്തിവയ്പ്പ് എടുക്കാം.’ യു വിന്‍’ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു കുത്തിവയ്പ് എടുക്കുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഓണ്‍ലൈനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. ഇതിനായിContinue Reading

വാഴവെട്ടാൻ ധൃതി കാണിച്ച കെഎസ്ഇബി ജീവനക്കാർ, വൈദ്യുതി ലൈനുകൾ കാടുമൂടി കിടക്കുന്ന കാഴ്ചക്കു നേരെ മുഖം തിരിച്ചു നിൽക്കുന്നുവോ..?

കോതമംഗലം: ഓണ വിപണിയിലേക്ക് എത്തുവാൻ വേണ്ടി പാകമായിക്കൊണ്ടിരുന്ന കുലകൾ അടങ്ങിയ നാനൂറിൽപരം വാഴകൾ വെട്ടി അന്തസ്സ് കാണിച്ച കെഎസ്ഇബി ഉദ്യോഗസ്ഥർ ഇതര പോരായ്മകളിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയാണ് കോതമംഗലത്ത് പലയിടത്തും കാണുവാൻ സാധിക്കുന്നത്. ടച്ചു വെട്ടുന്ന പ്രഹസനം നടക്കുമ്പോഴും പലയിടത്തും ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടെ പോസ്റ്റ് കാലുകളിലും, വൈദ്യുത ലൈനുകളിലും കാടും വള്ളിപ്പടർപ്പുകളും പടർന്നു നിൽക്കുന്ന കാഴ്ചകൾ ദിവസത്തിൽ ഒരുവട്ടമെങ്കിലും കോതമംഗലം നിവാസികൾ കാണുന്നുണ്ട്. ഒരു കർഷകന്റെ അധ്വാനത്തെ നിഷ്ക്കരുണംContinue Reading

മലയാളികള്‍ക്ക് വറുതിയുടെ ഓണമാണ് പിണറായി വിജയൻ സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ സമ്മാനം: കെ.സുരേന്ദ്രൻ.

കൊച്ചി: മലയാളികള്‍ക്ക് വറുതിയുടെ ഓണമാണ് പിണറായി വിജയൻ സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ സമ്മാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിലക്കയറ്റം നിയന്ത്രിക്കാനോ ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനോ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും സപ്ലൈക്കോ മാര്‍ക്കറ്റുകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ ലെറ്റുകളിലും പല സബ്‌സിഡി സാധനങ്ങളും ലഭ്യമല്ലാതായിട്ട് മാസങ്ങളായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓണക്കിറ്റുകളും കുറച്ചു പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ജനങ്ങളെ വലയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍Continue Reading

ജസ്റ്റീസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അഴിമതി അന്വേഷിക്കാനുള്ള തന്‍റെ നിരവധി പെറ്റിഷനുകളില്‍ തീരുമാനമെടുക്കാതെ അതിന്‍റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റീസ് മണികുമാറെന്ന് ചെന്നിത്തല വിമര്‍ശിച്ചു. സ്പിംഗ്ളര്‍, ബ്രൂവറി, പമ്ബാ മണല്‍ക്കടത്ത്, ബെവ്കോ ആപ്പ് തുടങ്ങിവയിലെല്ലാം തീരുമാനമെടക്കാതെ സര്‍ക്കാരിനെ സഹായിച്ചയാളാണ് അദ്ദേഹം. അന്നെല്ലാം സര്‍ക്കാരിനെതിരെ തെളിവുകള്‍Continue Reading

സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു.

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിങ് മിഡ് വൈഫറി/ ബി.എസ്‌സി നഴ്‌സിങ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ആണ് യോഗ്യത. പ്രായം 18 – 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി.Continue Reading

കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിനി അന്നപൂര്‍ണയാണ് മരിച്ചത്. പതിനാല് വയസായിരുന്നു. ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെരാവിലെ ഒന്‍പതുമണിയോടെ കായംകുളം കൃഷ്ണപുരം സാംസ്‌കാരികേന്ദ്രത്തിന്റെ സമീപത്തുള്ള അതിര്‍ത്തിച്ചിറയില്‍ വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് വീട്ടില്‍ വച്ച്‌ അമ്മയുമായി കുട്ടി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി അജയ്‌നാഥിന്റെ നേതൃത്വത്തില്‍Continue Reading