ഡൈവോഴ്സ് കേസ് നൽകിയ ദമ്പതികൾ തമ്മിലുള്ള വഴക്കിനൊടുവിൽ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

കൊച്ചി: ഡൈവോഴ്സ് കേസ് നൽകി വിവാഹ മോചിതരാകാൻ കാത്തിരുന്ന ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ഞായറാഴ്ച വൈകിട്ടാണ് കൊച്ചി വൈപ്പിൻ നായരമ്പലത്ത് കാറ്ററിങ്ങ് ജോലികൾ ചെയ്തിരുന്ന അറയ്ക്കൽ ജോസഫ് (48) എന്നയാളെ ഭാര്യ കൊലപ്പെടുത്തിയത്. ഭാര്യയായ പ്രീതി പോലീസ് കസ്റ്റഡിയിലാണ്. ഡൈവേഴ്സ് കേസ് നൽകിയ ഇരുവരും രണ്ട് വീടുകളിലാണ് താമസിച്ചിരുന്നത്. ഭാര്യയുടെ താമസ സ്ഥലത്തിനടുത്ത് ജോലി ആവശ്യമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകമായി പരിണമിച്ചത്.Continue Reading

ട്രെയിൻ യാത്രയ്ക്കിടെ ദമ്ബതികളെ ബോധം കെടുത്തി പണവും സ്വർണവും ഫോണും കവർന്നതായി പരാതി

പത്തനംതിട്ട: ട്രെയിൻ യാത്രയ്ക്കിടെ ദമ്ബതികളെ ബോധം കെടുത്തി പണവും സ്വർണവും ഫോണും കവർന്നതായി പരാതി. പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത്. വെള്ളിയാഴ്ച രാത്രി കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിലാണ് സംഭവം നടന്നത്. തമിഴ്നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്ബതികള്‍ നാട്ടില്‍ വന്നു മടങ്ങി പോകുമ്ബോഴാണ് സംഭവം നടന്നത്. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്ബതികള്‍ പറയുന്നത്. ബർത്തിന് അരികില്‍ ഇവർContinue Reading

സി.എം.ആർ.എല്‍-എക്സാലോജിക് കേസ്:അന്വേഷണം ശരിയായ ദിശയിലെന്ന് ഷോണ്‍ ജോര്‍ജ്

എസ്.എഫ്.ഐ.ഒ. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഈ കേസ് എത്തേണ്ടിടത്ത് എത്തുമെന്ന് ഉറച്ച ബോധ്യമുണ്ടെന്നും ഷോണ്‍ ജോര്‍ജ്. വീണ വിജയൻ ഈ കേസില്‍ ഒരു ഘടകമേയല്ല. വീണ ആർക്കുവേണ്ടി പണം വാങ്ങിച്ചുവെന്നതാണ് വിഷയം. അടച്ചുപൂട്ടിപോയ പ്രത്യേകിച്ച്‌ പ്രവർത്തനങ്ങള്‍ ഒന്നുമില്ലാത്ത സോഫ്റ്റ്വെയർ കമ്ബനിയുടെ ഉടമയ്ക്ക് എന്തിന് സി.എം.ആർ.എല്‍. പണം നല്‍കണം. ഈ കമ്ബനി പണം നല്‍കിയിരിക്കുന്നത് മുഖ്യമന്ത്രിക്കാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തണം. ഇതില്‍ പ്രധാനപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് ഷോണ്‍Continue Reading

ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേള്‍ക്കാതെയെന്ന് ആക്ഷേപം

ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേള്‍ക്കാതെയെന്ന് ആക്ഷേപം. നിലവില്‍ രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിയുടെ കാര്യത്തില്‍ ഗുണഭോക്താക്കളുടെയോ ദുരന്തം നടന്ന പ്രദേശത്തെ ജനപ്രതിനിധികളുടെയോ അഭിപ്രായങ്ങള്‍ സ്വീകരിക്കാനോ കേള്‍ക്കാനോ തയാറാകാതെ സംസ്ഥാന സർക്കാറും ഉദ്യോഗസ്ഥരും തീരുമാനമെടുക്കുകയാണെന്നാണ് ആക്ഷേപം. മേപ്പാടി പഞ്ചായത്തിലെ നെടുമ്ബാല എസ്റ്റേറ്റും കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രിContinue Reading

അടിമാലിയിൽ മൂന്നിടങ്ങളിൽ വാഹനാപകടം, യാത്രികർക്ക് പരിക്ക്.

അടിമാലി: നേര്യമംഗലം- അടിമാലി റൂട്ടിൽ മച്ചിപ്ലാവ് സ്കൂളുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ എറണാകുളം സ്വദേശികളായ യാത്രികരും ഡ്രൈവറും ഉൾപ്പെടെ 3പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈസൺവാലി ടീ കമ്പനി മൃഗാശുപത്രി പടിക്ക് സമീപം ചെന്നൈ സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ആണ് രണ്ടാമത്തെ അപകടം ഉണ്ടായത്. അപകടത്തിൽ14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കൂമ്പൻ കൂടുതൽ വിവരങ്ങൾContinue Reading

വിശദീകരണം നല്‍കാൻ ഉദ്യോഗസ്ഥർ ഇനി രാജ്ഭവനിലേക്ക് വരണ്ടതില്ല:ഗവർണർ

ഗവർണർക്കുമുന്നില്‍ വിശദീകരണം നല്‍കാൻ ഉദ്യോഗസ്ഥർ ഇനി രാജ്ഭവനിലേക്ക് വരണ്ടതില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവർണർ നിർദേശിച്ചു.മുഖ്യമന്ത്രിയും മന്ത്രിമാരും വന്നാല്‍ മതിയെന്നാണ് ഗവർണർ പറഞ്ഞത്. നിയമനിർമാണത്തിനുള്ള കരട് ബില്ലുകളിലും ഓർഡിനൻസിലും വിശദീകരണം നല്‍കാൻ ചീഫ് സെക്രട്ടറിയെയും വകുപ്പ് സെക്രട്ടറിമാരെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിക്കാറുണ്ട്. ഔദ്യോഗിക, നിയമ തലങ്ങളില്‍ വിശദീകരണം നല്‍കാൻ മന്ത്രിമാരെക്കാള്‍ വകുപ്പ് സെക്രട്ടറിമാർക്കാണ് കഴിയുക. മിക്കപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവർണറെ സന്ദർശിക്കുമ്ബോള്‍ വകുപ്പ് സെക്രട്ടറിമാരെ കൂട്ടാറുമുണ്ട്. രണ്ടാഴ്ചമുൻപും ഓർഡിനൻസില്‍Continue Reading

തലസ്ഥാനത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു

വിദേശത്ത് നിന്ന് വന്ന 75കാരനാണ് മുരിന്‍ ടൈഫസ് എന്ന രോഗബാധ സ്ഥിരീകരിച്ചത്. രോഗി ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണിത്. അപൂര്‍വമായി മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ് മുരിന്‍ ടൈഫസ്. ഈ രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലContinue Reading

തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ആർഎസ്‌എസാണെന്ന പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു.

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ആർഎസ്‌എസാണെന്ന പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. ആർഎസ്‌എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ആര്‍എസ്‌എസിന്‍റെ പേര് വലിച്ചിഴക്കരുതെന്നാണ് ആര്‍എസ്‌എസിന്‍റെ മുന്നറിയിപ്പ്. തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ആർഎസ്‌എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎല്‍എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണെന്ന് പറഞ്ഞ അദ്ദേഹം എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.Continue Reading

മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന് പരാതിയിൽ പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

മട്ടാഞ്ചേരി:ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ പ്രകോപിതയായ പ്ലേ സ്കൂള്‍ അധ്യാപിക മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന് പരാതിയിൽ പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍ . മട്ടാഞ്ചേരി പാലസ് റോഡിലെ പ്ലേ സ്കൂളിലാണ് അധ്യാപികയാണ് ചൂരല്‍ ഉപയോഗിച്ച്‌ കുട്ടിയെ തല്ലിയത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് അധ്യാപികയായ മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി സീതാലക്ഷ്മി (35) യെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകള്‍Continue Reading