നാലാം ഘട്ടം നാളെ ; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാളെ നാലാംഘട്ടത്തിലേക്കു കടക്കുന്നു. പത്ത് സംസ്ഥാനങ്ങളിലെ 96 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് ക്രമീകരണങ്ങള്‍ പൂർത്തിയായി. ഇന്നലെ വൈകുന്നേരം പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് വോട്ടർമാരെ നേരില്‍ക്കണ്ടും മറ്റും ജനവിധി അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണു സ്ഥാനാർഥികള്‍. തെലുങ്കാനയിലും (17) ആന്ധ്രപ്രദേശിലും (25 ) മുഴുവൻ സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്. ഇതോടൊപ്പം ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും നടത്തും. ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിനു തുടക്കമാകുന്നത് നാലാംഘട്ടത്തിലാണ്. നാല്പതു മണ്ഡലങ്ങളുള്ള ബിഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ്Continue Reading

വീടുകയറി ആക്രമം നടത്തി മുഖംമൂടി സംഘം; കാറും ജനാലകളും അടിച്ചുതകര്‍ത്തു

പത്തനംതിട്ട: മെഴുവേലിയില്‍ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആലക്കോട് സ്വദേശി പ്രിൻസിന്റെ വീട്ടുവളപ്പില്‍ കയറിയാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. ജനാലകള്‍ അടിച്ചുതകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമിച്ചു. സിസിടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആറംഗ സംഘം അക്രമം നടത്തിയെന്നാണ്Continue Reading

ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കും വരെ പോരാടുമെന്ന് സാക്ഷി മാലിക്

ദില്ലി: ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി പ്രതികരണവുമായി ഗുസ്തി താരം സാക്ഷി മാലിക്ക്. നടപടി ഞങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണ്. ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും സാക്ഷി പറഞ്ഞു. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇരകളായവർ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു. വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍Continue Reading

ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജനങ്ങള്‍ വീടിനകത്ത് തന്നെ തുടരണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായേക്കാം. പുല്‍വീടുകളും കുടിലുകളും തകരും. അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകാനും കൃഷിനാശം സംഭവിക്കാനും സാധ്യതയുണ്ട്.Continue Reading

സംസ്ഥാനത്ത് ചൂടിന് തത്കാലം ആശ്വാസം; തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂടിന് താത്കാലിക ആശ്വാസം. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട ഇടുക്കിയിലുമാണ് യെല്ലോ അലർട്ടുള്ളത്. തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.Continue Reading

കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഇ.ഡി. മദ്യനയക്കേസില്‍ അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാളിന് ജാമ്യം അനുദിക്കുന്നത് പരിഗണനയിലാണെന്ന് ഹര്‍ജിയില്‍ നേരത്തെ വാദംകേള്‍ക്കുമ്ബോള്‍ കോടതി പറഞ്ഞിരുന്നു. ഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടടെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് കെജ് രിവാള്‍ ജയിലിന് പുറത്തിറങ്ങുന്നത്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ്Continue Reading

കടുത്ത ചൂടില്‍ ഉരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു.

തിരുവനന്തപുരം: കടുത്ത ചൂടില്‍ ഉരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു. ഇന്നലെ സംസ്ഥാനത്ത് പലയിടത്തും മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വയനാട് ജില്ലയില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍. എന്നാല്‍ ഞായറാഴ്ച അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍Continue Reading

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം പിൻവലിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തിയതോടെ രാജ്യത്താകെ യാത്രക്കാരെ വലച്ച സമരം അവസാനിച്ചു. വ്യാഴാഴ്ച ഡല്‍ഹിയില്‍ റീജനല്‍ ലേബർ കമീഷണറുടെ മധ്യസ്ഥതയില്‍ മാനേജ്മെന്റ് പ്രതിനിധികളും എയർഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ പ്രതിനിധികളും നടത്തിയ യോഗത്തിലാണ് സമവായത്തിലെത്തിയത്. സമരത്തെതുടർന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്നും തൊഴിലാളികള്‍ ഉന്നയിച്ചപ്രശ്നം പരിശോധിക്കുമെന്നും മാനേജ്മെന്റ് ഉറപ്പുനല്‍കി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു. അവധിയെടുത്തവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഉടൻContinue Reading

പത്തനംതിട്ടയില്‍ അജ്ഞാതര്‍ വീടിന് തീയിട്ടു; ബൈക്കും കത്തിച്ചു

പത്തനംതിട്ട: അജ്ഞാതർ വീടിന് തീയിട്ടതായി റിപ്പോർട്ടുകള്‍. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിലാണ് സംഭവം. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കും അജ്ഞാതർ കത്തിച്ചു. സംഭവ സമയത്ത് വീട്ടില്‍ ആളില്ലായിരുന്നു. തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.Continue Reading

എൻജിനീയറിങ്, ഐസര്‍ പ്രവേശന പരീക്ഷ ഒരേ ദിവസം; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയും ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്) പ്രവേശന പരീക്ഷയും ഒരേ ദിവസം. ജൂണ്‍ ഒമ്ബതിനാണ് രണ്ടു പരീക്ഷകളും നിശ്ചയിച്ചിരിക്കുന്നത്. രണ്ടു പ്രവേശന പരീക്ഷകള്‍ക്കും അപേക്ഷിച്ചവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. എൻജിനീയറിങ്ങിന് കമ്ബ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ പ്രവേശന പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ ഒമ്ബതു വരെ നടത്താനാണ് തീരുമാനം. ഇതില്‍ ഒമ്ബതിന് രാവിലെ എൻജിനീയറിങ് പ്രവേശന പരീക്ഷയും ഉച്ചക്കു ശേഷം ഫാർമസിContinue Reading