തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴ തുടരും

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കാറ്റോടും ഇടിമിന്നലോടും കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.Continue Reading

മയക്കുവെടി വച്ച്‌ പിടികൂടിയ പുലി ചത്തു

പാലക്കാട്: മയക്കുവെടി വച്ച്‌ പിടികൂടിയ പുലി ചത്തു. കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്ബിവേലിയില്‍ കുടുങ്ങിയ പുലിയെയാണ് മയക്കുവെടി വച്ച്‌ പിടികൂടിയത്.മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ച്‌ വീഴ്ത്തി പുലിയെ കൂട്ടിലാക്കിയത്. പിടികൂടിയ ശേഷം പ്രാഥമീക ചികിത്സ നല്‍കുന്നതിന് മുമ്ബ് തന്നെ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണContinue Reading

കോഴിക്കോട്ട് കുറുനരിയുടെ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: നാദാപുരം ചാലപ്രത്ത് പട്ടാപ്പകല്‍ കുറുനരിയുടെ ആക്രമണത്തില്‍ നാല് പേർക്ക് പരിക്കേറ്റു. സതീശന്‍ (45), നാരായണി (70), രജിഷ (36), സാബു (40) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ എട്ടോടെയായിരുന്നു സംഭവം. പ്രദേശത്തെ പൊന്തക്കാട്ടില്‍ ഇരുന്ന കുറുനരിയാണ് ജനവാസ മേഖലയില്‍ ഇറങ്ങി ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവർ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.Continue Reading

ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങള്‍കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍- മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നുContinue Reading

ഭരിക്കുന്നവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.കെ. ആൻറണി

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ സ്വന്തം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. കെ.പി.സി.സി ആസ്ഥാനത്ത് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി താല്‍പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. ഇന്നത്തെ ഭരണാധികാരികള്‍ സ്വാർഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ വര്‍ഗീയവത്കരിക്കുന്നെന്നും എ.കെ. ആന്റണി പറഞ്ഞുContinue Reading

കേരളത്തില്‍ ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്ന് പി.സി. ജോര്‍ജിന്‍റെ പ്രവചനം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്ബോള്‍ കേരളത്തില്‍ ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്ന് പി.സി. ജോർജ്. പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളില്‍ ബി.ജെ.പി വിജയം നേടുമെന്നാണ് പി.സി. ജോർജിന്‍റെ പ്രവചനം. നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350ന് മുകളില്‍ സീറ്റ് ബി.ജെ.പി നേടുമെന്നും പി.സി. ജോർജ് പറഞ്ഞു.Continue Reading

പാലക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി

പാലക്കാട് : മണ്ണാർക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയില്‍ നിന്ന് ചെടിച്ചട്ടിക്കുള്ളില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. 25 സെന്റിമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് എക്സൈസില്‍ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി മാറ്റി. സംഭവത്തില്‍ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ചെടി നട്ടുപിടിപ്പിച്ചതെന്ന് കണ്ടെത്തനായിട്ടില്ല. ഇന്ന് രാവിലെയാണ് സമീപമുള്ള കടകളിലെ ആളുകളുടെ ശ്രദ്ധയില്‍ കഞ്ചാവ് ചെടി പെടുന്നത്.Continue Reading

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയ മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇടുക്കി: മൂന്നു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. വൈഷ്ണവ്-ശാലു ദമ്ബതികളുടെ മകന്‍ ധീരവ് (4) ആണു മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്ബിലേക്ക് പോയതായിരുന്നു കുട്ടി.Continue Reading

പൊടിക്കാറ്റില്‍ മുങ്ങി മുംബൈ നഗരം

മുംബൈ: മഴക്ക് പിന്നാലെ മുംബൈ നഗരത്തില്‍ കനത്ത പൊടിക്കാറ്റ്. മരങ്ങള്‍ കടപുഴകിവീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കൂറ്റൻ ഇരുമ്ബ് ബോർഡ് തകർന്നു വീണതിനെ തുടർന്ന് ഏഴു പേർക്ക് പരിക്കേറ്റു. ബോർഡിന്റെ അടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഗഡ്‌കോപാറിലെ പെട്രോള്‍ പമ്ബിന്റെ എതിർവശത്താണ് ബോർഡ് സ്ഥാപിച്ചിരുന്നത്. കനത്ത കാറ്റില്‍ പെട്രോള്‍ പമ്ബിന്റെ മധ്യത്തിലേക്കാണ് ബോർഡ് തകർന്നുവീണത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബോർഡിന് അടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ്Continue Reading