ചേര്‍ത്തലയില്‍ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഗൃഹനാഥന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഇടത്തട്ടില്‍ അശോകന്‍(65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ജോലിക്ക് പോകാന്‍ ഇറങ്ങിയ അശോകന്‍ റോഡിനോട് ചേര്‍ന്നുള്ള പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്Continue Reading

ആലപ്പുഴ ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി

ആലപ്പുഴ ജില്ലയില്‍ എട്ട് ക്യാമ്ബുകള്‍ കൂടി തുടങ്ങി. ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വൈകീട്ടോടെ എട്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി ആരംഭിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാമ്ബ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്ബുകളുടെ എണ്ണം 17 ആയി. 354 കുടുംബങ്ങളില്‍ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. അതേസമയം, സംസ്ഥാനത്താകെ 34 ദുരിതാശ്വാസ ക്യാമ്ബുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ.Continue Reading

തൃശൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തികഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് 56 കാരി മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. പരിശോധന വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ ആറുമുതല്‍ പത്തുവരെ നാലു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഒരാള്‍ മരിക്കുകയും 180ലേറെപ്പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തതിന്Continue Reading

ഡോക്ടർ വന്ദനാ ദാസ് : പ്രതിക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ നില നില്ക്കുമെന്ന് കോടതി

കൊട്ടാരക്കര ഗവ ആശുപത്രിയിൽ വെച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസം സൃഷ്ടിക്കുക തുടങ്ങിയവ ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനില്ക്കുമെന്ന് കോടതി കണ്ടെത്തി. പ്രതി ഫയൽ ചെയ്ത വിടുതൽ ഹർജി തള്ളിയ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ്, കേസിൽ പ്രതി കുറ്റപത്രം വായിച്ച് കേൾക്കുവാൻ ജൂൺ ആറിന് നേരിട്ട് ഹാജരാക്കുവാനും ഉത്തരവിട്ടു.Continue Reading

മുഖ്യമന്ത്രി കൊള്ളക്കാരൻ,ആരോപണം നിഷേധിച്ചാൽ തെളിയിക്കും:ഷോൺ ജോർജ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും എക്‌സാലോജിക്കിനും എതിരേ രൂക്ഷവിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ്ജ്. വീണയ്ക്ക് ദുബായില്‍ അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് വിവിധ കമ്ബനികളില്‍ നിന്നും കോടികള്‍ ഒഴുകിയതായും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷോണ്‍ജോര്‍ജ്ജ് ആരോപിച്ചു. യുഎഇ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ടുകള്‍ വഴി കോടികള്‍ ഒഴുകിയതായും ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിലെ അക്കൗണ്ട് വീണയുടേയും എം സുനീഷിന്റെയും പേരിലാണ്. ഇതിലേക്ക് കോടികളുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെന്നും എസ്‌എന്‍സിContinue Reading

കൊച്ചിയില്‍ കനത്ത മഴ; ഇന്‍ഫോ പാര്‍ക്ക് പരിസരം അടക്കം പലയിടത്തും വെള്ളക്കെട്ട്കൊച്ചിയില്‍ കനത്ത മഴ; ഇന്‍ഫോ പാര്‍ക്ക് പരിസരം അടക്കം പലയിടത്തും വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്ത് അടക്കം കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ ഇടക്കാളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി. മരോട്ടിച്ചുവടില്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്കിലേക്കുള്ള വഴിയില്‍ കനത്ത വെള്ളക്കെട്ട് തുടരുകയാണ്. കൊച്ചിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത കുരുക്കും രൂക്ഷമാണ്. ഫോർട്ട് കൊച്ചിയില്‍ കെഎസ്‌ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.Continue Reading

തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു

ആലപ്പുഴ: തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദ്(28) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ ജില്ലയില്‍ പലയിടത്തും ഇപ്പോഴും ശക്തമായ മഴയും കാറ്റും തുടരുകയാണ്.Continue Reading

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയാണ് അപകടം. വള്ളത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പടുത്തിയവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞമാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.Continue Reading

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനെ നേരിടാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 31 ഓടെ കേരളത്തില്‍ കാലാവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.Continue Reading

രാമചന്ദ്രപുരസ്കാരം പ്രൊഫ. എം. രാധാകൃഷ്ണന്

ഈ വർഷത്തെ ഏറ്റവും മികച്ച ഒറ്റക്കവിത യ്ക്കുള്ള രാമചന്ദ്രപുരസ്കാ രം കാലൊച്ച എന്ന കവിത എഴുതിയ പ്രൊഫ.എം.രാധാ കൃഷ്ണന് സമ്മാനിക്കും. നങ്ങ്യാർകുളങ്ങര ടികെഎം എം കോളേജിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി വിരമിച്ച പ്രൊഫ.എം.രാധാക്യ ഷ്ണൻ പത്തോളം പുസ്‌തക ങ്ങൾ എഴുതിയിട്ടുണ്ട്. 30ന് കവിയുടെ വീട്ടിലെ ത്തി അവാർഡ് സമ്മാനിക്കും. 5555 രൂപയും വെങ്കലശില്പ വുമടങ്ങുന്ന പുരസ്കാരം നൂറ നാട്ടെ ടൈപ്പ്മാസ്റ്റർ കെ.രാമ ചന്ദ്രന്റെ സ്‌മരണാർത്ഥമാണ് നൽകിവരുന്നത്. എഴുത്തു കാരിയും പാലക്കാട്Continue Reading