പ്ലസ് വണ്‍: രണ്ടാം അലോട്ട്മെൻറ് 11ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറില്‍ പ്രവേശനം നേടിയത് 2,19,596 പേർ. 25,156 പേർ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം അലോട്ട്മെൻറില്‍ ഉള്‍പ്പെടുത്തും. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ 1189 പേർക്ക് പ്രവേശനം നിരസിച്ചു. 6155 പേർക്ക് സ്പോർട്സ് ക്വോട്ടയിലും പ്രവേശനം നല്‍കി. ഇതില്‍ 2519 പേർ സ്ഥിരം പ്രവേശനവും 1895 പേർ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേർ പ്രവേശനം നേടിയില്ല.Continue Reading

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ്Continue Reading

ഇന്ന് ഏഴ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉയർന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക്Continue Reading

നീറ്റ് പരീക്ഷ വിവാദം ;സത്യപ്രതിഞ്ജക്കു പിന്നാലെ വൻ പ്രതിഷേധത്തിന് ആഹ്വാനം

ഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏല്‍ക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജ ചടങ്ങുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ വൻ പ്രതിഷേധത്തിന് ആഹ്വാനം. എസ്‌എഫ്‌ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തും. യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികള്‍ സമീപിച്ചിട്ടുണ്ട്.Continue Reading

വടക്കൻ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ തെലങ്കാനക്ക് മുകളിലേക്ക് മാറിയ ചക്രവാതച്ചുഴിയും തെക്കുകിഴക്കൻ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദ പാത്തിയെയും തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴയാണ് രേഖപ്പെടുത്തിയത്. പൂക്കോട്ട് 140 മില്ലിമീറ്ററും ഇരിഞ്ഞാലക്കുടയില്‍ 120 മില്ലിമീറ്ററും ഇരിക്കൂർ, പീച്ചി എന്നിവിടങ്ങളില്‍ 90 മില്ലിമീറ്ററും രേഖപ്പെടുത്തി.Continue Reading

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്ത് മരിച്ചു

കോഴിക്കോട്: ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. കോനാട് ബീച്ചിന് സമീപത്താണ് അപകടം നടന്നത്. തീയും പുകയും പടരുന്ന നിലയിലാണ് കാര്‍ അതുവഴി വന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വാഹനം നിര്‍ത്തിയ ഉടനെ കാര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചെന്നും സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. കെ.എല്‍ 54 എ4 218 നമ്പറിലുള്ള കാറാണ് കത്തിയത്. കാറിലുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സും പൊലീസും എത്തി കാറിന്റെContinue Reading

സംസ്ഥാനത്ത് തീവ്രമഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കാസര്‍കോട്, കണ്ണുര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച്Continue Reading

ആശങ്കയായി പേവിഷബാധ; ആറ് മാസത്തിനിടെ 16 മരണം

തിരുവനന്തപുരം: പേവിഷബാധക്കെതിരെ ഊർജിത പ്രതിരോധം നടത്തുന്നതായി ആരോഗ്യവകുപ്പ് അവകാശപ്പെടുമ്ബോഴും ആശങ്കപ്പെടുത്തുന്ന മരണക്കണക്കുകള്‍. ആറ് മാസത്തിനിടെ 16 മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് മരണം സമാനലക്ഷണത്തോടെയാണ്. ഒരാഴ്ചക്കിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരില്‍ ഏറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. നായ്ക്കകളുടെയോ പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുടെയോ കടിയോ, മാന്തലോ ഏറ്റാല്‍ പ്രതിരോധ കുത്തിവെപ്പ് യഥാസമയം എടുക്കാത്തതുമൂലം സംഭവിക്കുന്ന മരണങ്ങളാണ് വർധനക്ക് കാരണമെന്ന് ആരോഗ്യവകുപ്പ്. തെരുവുനായ് ആക്രമണം മൂലം സംഭവിക്കുന്ന പേവിഷബാധയും വർധിക്കുകയാണ്.Continue Reading

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5Continue Reading