നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് സീറ്റിലെ ഉജ്വല വിജയവുമായി യുഡിഎഫ് ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തുന്പോള്‍ സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പോരാട്ടത്തിന് സഭാതലം വേദിയാകും. ഒരു സീറ്റിലൊതുങ്ങിയ ഭരണമുന്നണി പ്രതിരോധത്തിലാകുമെന്നും വ്യക്തം. സഭയില്‍ സർക്കാരിനെ മുള്‍മുനയില്‍ നിർത്താൻ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന്‍റെ കൈയിലുള്ളത്. സർക്കാരിനെ ആദ്യദിനം തന്നെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ബാർകോഴ വിവാദത്തില്‍ ഇന്ന് യുഡിഎഫിന്‍റെ നിയമസഭാ മാർച്ച്‌ നടക്കുന്നുണ്ട്. സർക്കാരിനെ ജനങ്ങള്‍ എത്രമാത്രം തിരസ്കരിച്ചു എന്നു ചൂണ്ടിക്കാട്ടാനായി ലോക്സഭാContinue Reading

ട്രോളിങ് നിരോധനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച അര്‍ധരാത്രി ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ തീരദേശത്തിന്‌ ഇനി 52 ദിനങ്ങള്‍ വറുതിയുടെ കാലം. ജൂലൈ 31 അര്‍ധരാത്രി വരെയാണ്‌ ട്രോളിങ് നിരോധനം. പരമ്ബരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ്‌ ഈ ദിനങ്ങളില്‍ മത്സ്യബന്ധനത്തിന്‌ അനുമതി. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ട്രോളിങ് നിരോധനContinue Reading

തിരഞ്ഞെടുപ്പില്‍ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്ന് സിപിഐ

സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. തിരഞ്ഞെടപ്പില്‍ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം. എല്ലാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം പോലുളള പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. തിരുത്താന്‍ തയാറാല്ലെന്ന് മാര്‍ കൂറിലോസിനെതിരായ പരാമ!ര്‍ശത്തിലൂടെ വ്യക്തമായി. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ സിപിഐഎമ്മില്‍ ആളില്ല. സിപിഐ എങ്കിലും ആ റോള്‍ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച്‌ നി!ര്‍ത്തണം. കോണ്‍ഗ്രസ് വോട്ട് മാത്രമല്ല ബിജെപിയിലേക്ക് പോയത്. മുന്നണിയുടെContinue Reading

രാഹുല്‍ ഗാന്ധി 12ന് വയനാട്ടില്‍

ന്യൂഡല്‍ഹി: വയനാട്ടില്‍നിന്ന് വീണ്ടും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുല്‍ ഗാന്ധി ഈ മാസം 12ന് മണ്ഡലത്തില്‍ എത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനർ എ.പി അനില്‍കുമാർ എം.എല്‍.എ അറിയിച്ചു. ഡല്‍ഹിയിലെ 10 ജൻപഥില്‍ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പര്യടന തീയതി തീരുമാനിച്ചത്. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണ്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി,Continue Reading

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രവേശനം പ്രതിസന്ധിയില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രവേശനം പ്രതിസന്ധിയില്‍ . രണ്ടാം അലോട്ട്മെന്റിനായി 46,053 വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്. മെറിറ്റില്‍ ഇനി 13,814 സീറ്റുകളാണ് ശേഷിക്കുന്നത്. ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്മെന്റ്. പ്ലസ് വണ്‍ ഒന്നാം അലോട്ട്മെൻ്റ് പൂർത്തിയായപ്പോള്‍ ജില്ലയില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ പോലും കടുത്ത നിരാശയിലാണ്. അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളില്‍ താല്‍കാലിക അഡ്മിഷൻ എടുത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികള്‍. ഇത്തവണContinue Reading

തൃശ്ശൂരില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

തൃശൂർ: നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പഴുവില്‍ സ്വദേശി വേളൂക്കര ഗോപി (60) ആണ് മരിച്ചത്. തൃശൂർ ജില്ലയിലെ ചാഴൂരില്‍ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആല്‍ സ്റ്റോപ്പിന് സമീപം വളവില്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. എതിർവശത്തുള്ള ഹോട്ടലില്‍നിന്ന് ചായ കുടിച്ചശേഷം തട്ടുകടയുടെContinue Reading

മൂന്നാം മോദി സര്‍ക്കാരില്‍ രണ്ടു മലയാളികള്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനാണ് ജോര്‍ജ് കുര്യന്‍. അപ്രതീക്ഷിതമായിട്ടാണ് കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനുContinue Reading

സംസ്കാര ചടങ്ങുകൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ വാഹനമിടിച്ച് ഒരാൾ മരിച്ചു,

ഇടുക്കി: ശനിയാഴ്ച വൈകിട്ട് കട്ടപ്പന ഇരട്ടയാർ ഉപ്പുകണ്ടത്താണ് ശവസംസ്കാരചടങ്ങുകൾക്ക് ഇടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബോലേറോ ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിൽ ഉപ്പുകണ്ടം സ്വദേശിയായ നെല്ലംപുഴയിൽ സ്കറിയ (70) ആണ് മരിച്ചത്. ഉപ്പുകണ്ടം കൊറ്റിനിക്കൽ മറിയക്കുട്ടിയുടെ സംസ്കാരചടങ്ങുകൾ നടക്കുന്നതിനിടെയാണ്, വീടിനു മുന്നിലെ റോഡിലെ ഇറക്കത്തിൽ നിന്നും വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റ സമീപവാസികളായ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Continue Reading

പരേതനെ കൊട്ടാരക്കരയിൽ നിന്നും ചേർത്തലയ്ക്ക് സ്ഥലംമാറ്റി ഫയർഫോഴ്സ് വകുപ്പ്

തിരുവനന്തപുരം: ഫയർഫോഴ്സ് വകുപ്പിന്റെ പുതിയ സ്ഥലംമാറ്റപ്പട്ടികയാണ് രസകരവും, വിവാദവുമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ഹൃദയാഘാതം മൂലം മരിച്ച കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർ റെസ്ക്യൂ‌ ഓഫിസർ കെ.വിജേഷ് കുമാറിനെ ചേർത്തലയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു. കൂടാതെ രാജിവെച്ച് മറ്റ് വകുപ്പുകളിൽ ജോലിക്ക് കയറിയവരും കൂട്ടത്തോടെയുള്ള സ്ഥലമാറ്റപ്പട്ടികയിലുണ്ട്. ഫയർഫോഴ്സ് വകുപ്പ് ജൂൺ നാലിന് പുറത്തിറക്കിയ 601 പേരുടെ ജംബോലിസ്റ്റിലാണ് വിവാദങ്ങളായ അബദ്ധങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല, സ്കൂ‌ൾ തുറന്ന ശേഷം പുറത്തിറക്കിയ സ്ഥലംമാറ്റപട്ടിക സർക്കാർContinue Reading

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം രൂക്ഷമായതായി റിപ്പോർട്ട്. ആസാമിന്റെ അതിർത്തിയോട് ചേർന്ന ജിരിബാം മേഖലയിലാണ് സംഘർഷം ഏറെ രൂക്ഷമായിരിക്കുന്നത്. ഇവിടെ എഴുപത്തഞ്ചോളം വീടുകളും ചില സ്ഥാപനങ്ങളും കലാപകാരികള്‍ അഗ്നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. ഇരുനൂറ്റമ്ബതോളം പേരെ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലർ വീടുകള്‍ ഉപേക്ഷിച്ച്‌ സ്ഥലം വിട്ടു. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടല്‍ വേണമന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് നിയുക്ത കോണ്‍ഗ്രസ് എംപി ബിമോള്‍ അക്കോയിജം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം കുക്കിContinue Reading