rain

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളില്‍ ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,Continue Reading

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ്Continue Reading

മലയാള നാടിന് 68 വയസ്സ്; ഏവർക്കും കേരളപ്പിറവി ആശംസകൾ

നവംബർ ഒന്ന് കേരളപ്പിറവി ദിനം മലയാളികളാകെ നാടിന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളയാണ്. കേരളത്തനിമയുള്ള വസത്രം ധരിച്ച്, കേരളപ്പിറവിയുടെ ചരിത്രവും പ്രധാന്യവും വിവരിക്കുന്ന പ്രസംഗങ്ങളും ക്വിസ് മത്സരങ്ങളുമൊക്കെ ആയാണ് സ്കൂളുകളും ഓഫീസുകളും വായനശാലകളും കേരളപ്പിറവി ആഘോഷിക്കുന്നത്. കേരളപ്പിറവിയുടെ ചരിത്രമറിയാം 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. ഈ വർഷം കേരളത്തിന് 68 വയസ്സാകുമെന്ന് ചുരുക്കം. ഐക്യകേരളം എന്ന ആശയം 1956നു മുൻപ് തന്നെ ഉണ്ടായിരുന്നു. ഒടുവിൽ തിരുവിതാംകൂർ, കൊച്ചി,Continue Reading

rain

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തുലാവർഷത്തിലെ ആദ്യ മാസത്തെ കണക്ക് പുറത്തുവരുമ്ബോള്‍ കേരളത്തില്‍ 22 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ തുടങ്ങിയContinue Reading

യാക്കോബായ സഭാ അധ്യക്ഷന്‍റെ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവ അ​ന്ത​രി​ച്ചു

കൊച്ചി: കാലം ചെയ്ത യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ സംസ്കാരം ശനിയാഴ്ച പുത്തൻകുരിശില്‍ നടക്കും. ഭൗതിക ശരീരം വ്യാഴാഴ്ച രാത്രി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ പ്രാർഥനകള്‍ക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാർഥനകള്‍ക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകും. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെ പുത്തൻകുരിശ് പത്രിയാ‍ർക്കീസ് സെന്‍ററില്‍ പൊതുദർശനത്തിനുContinue Reading

എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ.

പത്തനംതിട്ട : മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജുഷയുടെ പ്രതികരണം കാര്യങ്ങള്‍ ഏറ്റുപറയാൻ നവീൻ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകും. കേസില്‍ പ്രതിയായ പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടർContinue Reading

മലപ്പുറത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് നാലര പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു

മലപ്പുറം: മലപ്പുറം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് നാലര പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു. വളയംകുളം സ്വദേശി ചെറുകര റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ വന്നു എന്ന് സംശയിക്കുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചങ്ങരംകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പൊന്നാനിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു റഫീഖും കുടുംബവും. പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതില്‍ തുറന്നിട്ട നിലയിലും വീട്ടില്‍ നിന്ന്Continue Reading

പാലക്കാട്ടേക്ക് കെ. മുരളീധരനെ നിര്‍ദേശിച്ചിരുന്നു; രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയത് കൂട്ടായ തീരുമാനത്തിലെന്ന് കെ.സി വേണുഗോപാല്‍

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ സ്ഥാനാർഥിയായി കെ. മുരളീധരനെ നിർദേശിച്ചിരുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുരളിക്കായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോള്‍ പ്രചാരണത്തില്‍ മുന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്. രാഹുലിന്‍റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്ബ് മുരളീധരനോട് കൂടി സംസാരിച്ചാണ് തീരുമാനം എടുത്തത്. ഡി.സി.സിയുടെ കത്ത് പുറത്തുവന്ന വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാർട്ടിയില്‍ തനിക്കോ സതീശനോ ഒറ്റക്ക്Continue Reading

നേമം സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ നടപടിയുമായി സിപിഐഎം.

നേമം സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ നടപടിയുമായി സിപിഐഎം. ഭരണസമിതിയിലുള്ളവരേയും മുന്‍ ഭരണസമിതി അംഗങ്ങളേയും സസ്പെന്‍ഡ് ചെയ്തു. നേമം ഏരിയാ കമ്മിറ്റി അംഗം ആര്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രദീപ് കുമാറിന് പുറമേ, മുന്‍ ഏരിയാ സെക്രട്ടറി ബാലചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി അഫ്കാര്‍ സുള്‍ഫി, ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ സഫീറ ബീഗം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നടപടി സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. 68 കോടിContinue Reading

rain

തിരുവനന്തപുരം: നാളെ മുതല്‍ രണ്ടു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്‍റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.Continue Reading