ഗാര്‍ഹിക പീഡന കേസുകള്‍ നീളുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി | സ്ത്രീകളെ ഗാർഹിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള 2005 ലെ നിയമപ്രകാരമുള്ള കേസുകളുടെ വേഗത കുറയുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. വേഗത്തില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനാണ് പി ഡബ്ല്യു ഡി വി എ (Protection of Women from Domestic Violence Act, 2005) നിയമം പ്രാബാല്യത്തിലാക്കിയത്. എന്നാല്‍ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും സാധാരണ കുടുംബ കോടതി കേസുകളെപ്പോലെ നീണ്ടുപോകുന്നുവെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും പങ്കജ്Continue Reading

പാലക്കാട് വോട്ടെടുപ്പ് മാറ്റി;നവംബര്‍ 20ന്

പാലക്കാട്: പാലക്കാട് വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച്‌ പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആകെ പതിനാല് ജില്ലകളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പഞ്ചാബിലെ ധേര ബാബാ നാനക്, ഛബ്ബേവാള്‍, ഗിഡ്ഡര്‍ബാബ തുടങ്ങിയContinue Reading

MDMA

തൃശൂര്‍: വരവൂർ കൊറ്റുപുറത്ത് കഞ്ചാവും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. ഏഴ് ഗ്രാം എംഡിഎംഎയും ഒൻപത് കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്. വരവൂർ സ്വദേശികളായ പ്രമിത്ത്‌, വിശ്വാസ്‌, വേളൂർ സ്വദേശി റഹ്മത്ത്‌ മൻസിലില്‍ സലാഹുദ്ദീൻ, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. കൊറ്റുപ്പുറം റിസോർട്ടില്‍ നിന്നാണ് കഞ്ചാവും പോലീസ് ഇവരെ പിടികൂടിയത്.Continue Reading

rain

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ തുടരും.നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. കനത്ത മഴയുടെ സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായContinue Reading

സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ.

സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. എറണാകുളം കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.Continue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ തുടരുന്നതിനാല്‍ എറണാകുളത്തും കണ്ണൂരിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ ഉച്ചയ്ക്കുശേഷം വിവിധ ഇടങ്ങളില്‍ മഴ ശക്തമായതോടെ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളില്‍ തെക്കൻ കേരളത്തിന്‌Continue Reading

കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനവുമായി കെ-റെയില്‍ വിരുദ്ധ സമരസമിതി

കോഴിക്കോട്: കെ-റെയിലിനായി കേന്ദ്രം സനദ്ധത അറിയിച്ചതിന് പിന്നാലെ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ-റെയില്‍ വിരുദ്ധ സമരസമിതി. കെ-റെയിലിന് അനുമതി നല്‍കരുതെന്നാണ് സമിതിയുടെ ആവശ്യം. റെയില്‍വേ മന്ത്രിയുടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്താൻ വരവേയാണ് നിവേദനം നല്‍കിയത്. കെ-റെയില്‍ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളം പാരിസ്ഥിതികവും , സാങ്കേതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പുതിയ നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ കെ-റെയിലുമായി മുന്നോട്ടു പോകാൻContinue Reading

സംസ്ഥാനത്തെ റെയിൽവെ വികസന പദ്ധതികളുടെ അവലോകനത്തിനായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കേരളത്തിൽ

കൊച്ചി: കേന്ദ്ര റെയില്‍വെ – വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ഏകദിന സന്ദർശനവുമായി ഞായറാഴ്ച കേരളത്തിൽ. കൊച്ചി മുതല്‍ കോഴിക്കോട് വരെ ട്രെയിനില്‍ സഞ്ചരിച്ച് കൊണ്ട് സംസ്ഥാനത്തെ റെയിൽവെയുടെ വിവിധ വികസന പദ്ധതികൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യും. ട്രാക്കുകളും മറ്റും പരിശോധിക്കുന്ന കേന്ദ്രമന്ത്രി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസന പുരോഗതിയും വിലയിരുത്തിയാകും മടങ്ങുക. ഔദ്യേഗിക ചടങ്ങുകൾക്കിടെ ജന്മഭൂമി ദിനപത്രത്തിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവ്വഹിക്കും.Continue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്. ബാക്കി ജില്ലകളില്‍ ഇന്ന് ഗ്രീൻ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടിമിന്നലോടെയുള്ള ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.Continue Reading

കൃഷിഭവനില്‍ നിന്ന് വിതരണം ചെയ്ത നെല്‍വിത്തുകള്‍ കിളർക്കാത്തത് കർഷകർക്ക് തിരിച്ചടി.

തകഴി കൃഷിഭവനില്‍ നിന്ന് വിതരണം ചെയ്ത നെല്‍വിത്തുകള്‍ കിളർക്കാത്തത് കർഷകർക്ക് തിരിച്ചടി. തകഴി പാലത്തിന് സമീപം വേഴപ്രം കിഴക്ക് പാടശേഖരത്തെ കർഷകർക്ക് ഇതുകാരണം വിതയ്ക്കാനാകാത്ത സ്ഥിതിയാണ്. 20 ഹെക്ടർ പാടശേഖരത്തില്‍ 42 കൃഷിക്കാരാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് കൃഷിഭവനില്‍ നിന്ന് ഉമ വിത്ത് കർഷകർക്ക് വിതരണം ചെയ്തത്. അധികൃതരുടെ നിർദ്ദേശ പ്രകാരം വിത്ത് കെട്ടി 18 മണിക്കൂർ കർഷകർ നീരും കൊടുത്തു. എന്നാല്‍, പാടശേഖരത്തിലെ ഒരുകർഷകന്റെയും വിത്ത് കിളിർത്തില്ല. ചെള്ളും ഊറാനുംContinue Reading