പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പരിശോധന

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12 മണിയോടെ പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. കാറില്‍ പണമെത്തിച്ചെന്നാണ്Continue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബർ 05, 08, 09 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.Continue Reading

ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപോറയിലെ കെറ്റ്സണ്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരരും സുരക്ഷാസേനയും പരസ്പരം വെടിയുതിർത്തു. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് സുരക്ഷാസേന. അതിനിടെ, ജമ്മു കശ്മീരിലെ സോപോറില്‍ നിന്ന് ഭീകരരുടെ കൂട്ടാളിയെ സുരക്ഷസേന പിടികൂടി. ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഒരു പിസ്റ്റലും ഏഴ് വെടിയുണ്ടകളും ഒരു മാസികയും ഭീകരനില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ചContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . നേരിയതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമെ നവംബർ 05, 08, 09 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലെർട്ടാണ് നല്‍കിയിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലുംContinue Reading

ഗെസ്റ്റ് അധ്യാപകർക്ക് എല്ലാമാസവും ശമ്ബളം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗെസ്റ്റ് അധ്യാപകർക്ക് എല്ലാമാസവും ശമ്ബളം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) പുറത്തിറക്കി കോളജ് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിന്‍റെ തുടർനടപടിയായാണ് എസ്.ഒ.പി പുറത്തിറക്കിയത്. സർക്കാർ, എയ്ഡഡ് കോളജുകളില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിന് പരിഗണിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പ് ഒറ്റത്തവണ ഓണ്‍ലൈൻ രജിസ്ട്രേഷൻ നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം ഉദ്യോഗാർഥികള്‍ രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻContinue Reading

യു.എസ് ഇന്ന് ബൂത്തിലേക്ക്

വാഷിങ്ടണ്‍: യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യു.എസ്.എ)യുടെ 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളില്‍ കമല മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോർട്ടുകള്‍. രാജ്യത്തെ വിവിധ സമയ സോണുകളില്‍ പ്രാദേശിക സമയം ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് വോട്ടിങ്. നിലവില്‍ ‘മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടുContinue Reading

പിഎസസി അംഗങ്ങളുടെ ശമ്ബളം വര്‍ധിപ്പിക്കാനുള്ള ശുപാർശ തള്ളി മന്ത്രിസഭ

പിഎസസി അംഗങ്ങളുടെ ശമ്ബളം വര്‍ധിപ്പിക്കാനുള്ള ശുപാർശ തള്ളി മന്ത്രിസഭ. സാമ്ബത്തിക ബാധ്യത വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശുപാർശ മന്ത്രിസഭ തള്ളിയത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ചെയര്‍മാന് 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷം രൂപയുമായി കൂട്ടാനാണ് ശുപാർശ ചെയ്തത്. നിലവില്‍ ചെയര്‍മാന് 2,24,100 രൂപയും അംഗങ്ങള്‍ക്ക് 2,19,090 രൂപയുമാണ് ശമ്ബളം. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്ബള സ്‌കെയിലാണ് പിഎസ്സി അംഗങ്ങള്‍ക്കമുള്ളത്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്ബളം കൂട്ടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്സി ചെയര്‍മാന്‍ ശമ്ബളവര്‍ധനവ്Continue Reading

ഭരണഭാഷാ വാരാഘോഷം: കഥാരചന, കവിതാലാപന മത്സരം ഇന്ന്

ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കു കഥാ രചന, കവിതാലാപന മത്സരങ്ങൾ ഇന്ന് (5) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10.30 ന് കഥാ രചനാ മത്സരവും ഉച്ച കഴിഞ്ഞ് 2.30 ന് കവിതാലാപന മത്സരവും.   ജീവനക്കാർക്കു തിരിച്ചറിയൽ കാർഡുമായി തത്സമയം രജിസ്റ്റർ ചെയ്തു മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്കു സർട്ടിഫിക്കറ്റും സമ്മാനങ്ങളും ഭരണഭാഷാ വാരാചരണ സമാപനമായ നവംബർContinue Reading

സംസ്ഥാന കായികമേളയ്‌ക്ക് വര്‍ണാഭമായ തുടക്കം

കൊച്ചി: 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വര്‍ണാഭമായ തുടക്കം. ഭാഗ്യചിഹന്മായ തക്കുടുവിന്റെ കൈയില്‍ സ്ഥാപിച്ചിരുന്ന ദീപശിഖയിലേക്ക് കായിക മേളയുടെ അംബാസഡര്‍ കൂടിയായ ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷും മന്ത്രി വി. ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപം പകര്‍ന്നതോടെ ഔദ്യോഗിക തുടക്കമായി. ഉദ്ഘാടന യോഗത്തില്‍ എംഎല്‍എ ടി.ജെ. വിനോദ് അധ്യക്ഷനായി. ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സാസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. വേദിയില്‍ നില്‍ക്കുമ്ബോള്‍ കഥContinue Reading

വെറ്ററിനറി ഡോക്ടര്‍ ഇന്റര്‍വ്യൂ

കഞ്ഞിക്കുഴി ബ്ലോക്ക്  മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക്  വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും.  നവംബര്‍ എട്ടിന്  രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. യോഗ്യതകള്‍ ബിവിഎസ് സി ആന്റ് എഎച്ച് ബിരുദം, കെഎസ്‌വിസി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെഎസ്‌വിസി രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖ, എസ്എസ്എല്‍സി ബുക്ക് എന്നിവ അസ്സലുംContinue Reading