പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കി എം വി ഗോവിന്ദന്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയ്‌ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാല്‍ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാര്‍ട്ടി നില്‍ക്കില്ല. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.Continue Reading

വയനാട് മുണ്ടക്കൈ , ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയനാട് മുണ്ടക്കൈ , ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വയനാടിന് കേന്ദ്രസഹായം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൂന്ന് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ പവര്‍ കമ്മിറ്റി ധനസഹായം നല്‍കുന്നതിനെക്കുറിച്ച്‌ പരിശോധിച്ചുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ടു വർഷ കാലയളവില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേയ്ക്ക് 782 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ഈ തുക ഉപയോഗിക്കണമെന്നും കേന്ദ്ര സർക്കാർContinue Reading

ഭാരത വനിതാ ഹോക്കി ടീം മുന്‍ നായിക റാണി രാംപാല്‍ വിരമിച്ചു

ന്യൂദല്‍ഹി: ഭാരത വനിതാ ഹോക്കി ടീം മുന്‍ നായിക റാണി രാംപാല്‍ വിരമിച്ചു. 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. റാണി നയിച്ച ഭാരത ടീം ആണ് 2020 ടോക്കിയോ ഒളിംപിക്‌സില്‍ മെഡലിന് അടുത്തുവരെയെത്തിയത്. ചരിത്രത്തില്‍ ആദ്യമായി ഭാരത ടീമിനെ നാലാം സ്ഥാനത്തെത്തിക്കാന്‍ റാണിക്ക് കീഴിലുള്ള ടീമിന് സാധിച്ചിരുന്നു. ദരിദ്രപൂര്‍ണമായ കുട്ടിക്കാലത്തിലൂടെയാണ് താന്‍ വളര്‍ന്നുവന്നത്, വലുതാകുമ്ബോള്‍ രാഷ്‌ട്രത്തിന് വേണ്ടി എന്തെങ്കിലും ച്ചെയ്യണമെന്നുണ്ടായിരുന്നു. അത് സാധ്യമായതിന്റെContinue Reading

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു,

മുംബൈ: സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തിയതികള്‍ പ്രഖ്യാപിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പരീക്ഷള്‍ക്കുള്ള തിയതികളാണ് പ്രഖ്യാപിച്ചത്. 10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തിയതിയാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. ജനുവരി ഒന്നിനാണ് പരീക്ഷകള്‍ ആരംഭിക്കുക.Continue Reading

കെഎസ്‌ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ അപകടം; കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ വിദ്യാർത്ഥി മരിച്ചു. വേങ്ങര കുരിയാട് സ്വദേശി രാമപുരം ജംസ് കോളേജ് വിദ്യാർത്ഥി ഹസൻ ഫദലാണ് (19) മരിച്ചത്. മലപ്പുറം രാമപുരത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാർത്ഥിയുമായ ഇസ്മായില്‍ ലബീബിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസൻ ഫദലിൻ്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.Continue Reading

rain

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി . എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകള്‍കളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കാണ് അതിശക്തമായ മഴ ലഭിക്കുക. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. രണ്ടു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളില്‍Continue Reading

അപ്പര്‍ ചെങ്കുളം ജലവൈദ്യുത പദ്ധതി: നിര്‍മാണോദ്ഘാടനം ഇന്ന്

ഇടുക്കി: അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം ഇന്ന് 2.30ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ആനച്ചാല്‍ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എ. രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, എം.എം. മണി എംഎല്‍എ എന്നിവർ പ്രസംഗിക്കും. നിർമാണപ്രവൃത്തികള്‍ പൂർത്തീകരിക്കുന്ന പള്ളിവാസല്‍ എക്സ്റ്റൻഷൻ സ്കീം, നിർമാണം പുരോഗമിക്കുന്ന ചെങ്കുളം ഓഗ്മെന്‍റേഷൻ സ്കീം എന്നിവിടങ്ങളില്‍നിന്നും ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24Continue Reading

rain

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴContinue Reading

സെന്റ് മേരീസ്‌ കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ വെള്ളിയാഴ്ച

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2024 വർഷത്തെ ആദ്യഫല പെരുന്നാളിന്റെ ആദ്യ ഭാഗം ഒക്ടോബർ 25, വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാനക്ക് ശേഷം കത്തീഡ്രലിൽ നടത്തപ്പെടുകയാണ്. രണ്ടാം ഭാഗം നവംബർ 1, വെള്ളിയാഴ്ച രാവിലെ 10 മുതൽ ബഹ്‌റൈൻ കേരളീയ സാമാജത്തിൽ വച്ച് വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി നടക്കുന്നതാണ്. ബൈബിൾ നാടകം, മെഗാ പരിചമുട്ട് കളി, ഡാൻസുകൾ, പാട്ടുകൾ, വടംവലി, രുചിയേറിയ ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്റ്റാളുകൾ,Continue Reading

എന്നും വയനാടിനൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. 17ാം വയസിലാണ് പിതാവിന് വേണ്ടി താൻ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. പിന്നീട് മാതാവിനും സഹോദരനും സഹപ്രവർത്തകർക്കും വേണ്ടി നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ഇതാദ്യമായി തനിക്ക് വേണ്ടി വോട്ട് തേടുകയാണെന്ന് പ്രിയങ്ക പറഞ്ഞു. ഈ അവസരം എനിക്ക് കിട്ടിയ ആദരമാണ്. നിങ്ങളുടെ പല പ്രശ്നങ്ങളും എന്റെ സഹോദരനോട്Continue Reading