സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ  സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്)  നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾContinue Reading

rain

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയേക്കും. മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. അതേസമയം, കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.Continue Reading

rain

കോല്‍ക്കത്ത: കനത്ത മഴയെ തുടർന്ന് രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളം – ബംഗാള്‍ മത്സരത്തിലെ ആദ്യ ദിനം ഉപേക്ഷിച്ചു.ആദ്യ ദിനം ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. ദാന ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30ന് അംപയര്‍മാര്‍ പിച്ചും ഗ്രൗണ്ടും പരിശോധിച്ചെങ്കിലും ഗ്രൗണ്ട് മത്സരയോഗ്യമല്ലെന്ന് വിലയിരുത്തി.തുടർന്ന് ആദ്യ ദിനം ഉപേക്ഷിക്കുകയായിരുന്നു.Continue Reading

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്: സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ്ങിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. മസ്റ്ററിങ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും.Continue Reading

rain

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.Continue Reading

വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോത്സവം ഇന്ന്

ഹരിപ്പാട്: മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവം ഇന്ന്. പാരമ്ബര്യവിധി പ്രകാരം ആയില്യം നാളില്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജകള്‍ക്ക് നേതൃത്വ വഹിക്കുന്നത് കുടുംബകാരണവരാണ്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്ബൂതിരിയുടെ മുഖ്യകാർമികത്വത്തില്‍ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തിയുള്ള പൂജ ആരംഭിക്കും. അഭിഷേകം, ഉഷപൂജ, കലശാഭിഷേകം എന്നിവയ്‌ക്ക് ശേഷമാകും ഇത്. രാവിലെ എട്ടിന് വലിയമ്മ സാവിത്രി അന്തർജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തില്‍ ഭക്തർക്ക് ദർശനം നല്‍കും. ഉച്ചപൂജയ്‌ക്ക് ശേഷംContinue Reading

കേരളത്തില്‍ ഖനനമേഖലയുടെ സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഡ്രോണ്‍

കേരളത്തില്‍ ഖനനമേഖലയുടെ സർവ്വേയുടെ പ്രവർത്തനങ്ങള്‍ക്കായി ഇനി ഡ്രോണ്‍. മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ ലിഡാർ സർവ്വേ പ്രവർത്തനമാരംഭിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. മൈനിങ്ങ് ആൻ്റ് ജിയോളജി വകുപ്പില്‍ സാങ്കേതിക വിദ്യയുടെ വികാസത്തെ പ്രവർത്തനരീതികള്‍ സുതാര്യമാക്കുന്നതിനും കുറേക്കൂടി ചിട്ടയുള്ളതാക്കി മാറ്റുന്നതിനും ഡ്രോണ്‍ ലിഡാർ സർവേ വഴി സാധിക്കുമെന്നും കൂടുതല്‍ കൃത്യതയോടെയുള്ള സർവ്വേ സാധ്യമാകുന്നത് വഴി അഴിമതി സാധ്യതകളും ഇല്ലാതാകുമെന്നും മന്ത്രി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.Continue Reading

ഹോമിയോ 'ഇൻസുലിന്റെ' ലൈസൻസ് റദ്ദാക്കി

പാലക്കാട്: ‘ഇൻസുലിൻ’ എന്ന പേരില്‍ ഗുളികരൂപത്തില്‍ ഇറക്കിയിരുന്ന ഹോമിയോ മരുന്നിന്റെ ലൈസൻസ് റദ്ദാക്കി. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇൻസുലിനായി തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി ഉയർന്ന ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നല്‍കിയിട്ടില്ലെന്നും ലൈസൻസ് റദ്ദാക്കിയെന്നും രാജസ്ഥാൻ ഡ്രഗ്സ് കണ്‍ട്രോളർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് വഴി പരാതി നല്‍കിയ ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബുവിനെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24നാണ് ഡോ. ബാബു ഡ്രഗ്സ് കണ്‍ട്രോളർ ജനറലിന് പരാതി നല്‍കിയത്. പരാതി അംഗീകരിച്ചContinue Reading

കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നത് ഏഴര കിലോ കഞ്ചാവ്, കട്ടപ്പന സ്വദേശി പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് സമീപത്ത് നിന്നും 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. കട്ടപ്പന സ്വദേശിയായ ഹാരിഷ് റഹ്‌മാനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാറില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പി.ജി.രാജേഷും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്)അരുണ്‍.സി.ദാസ്, ബിനോദ്.കെ.ആർ, ബൈജുമോൻ.കെ.സി, നൗഷാദ്.എം, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) ആരോമല്‍ മോഹൻ, നിഫി ജേക്കബ്,Continue Reading

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഭീകരാക്രമണം: രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഗുല്‍മാർഗില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. രണ്ടുനാട്ടുകാരും കൊല്ലപ്പെട്ടു. സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് സേന വിവിധ ഗ്രൂപ്പുകളായി തിരച്ചില്‍‌ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം.Continue Reading