അയോധ്യ രാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി

ഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാContinue Reading

ന്യൂനമര്‍ദ്ദം വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍കാറ്റിന്റെയും സ്വാധീനഫലമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് തിരുവന്തപുരം ജില്ലയിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവില്‍ ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനുംContinue Reading

മലയാളികള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് കെ-സ്മാര്‍ട്ടെന്ന് എം.ബി രാജേഷ്

കൊച്ചി: മലയാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുതുവത്സര സമ്മാനമാണ് കെ സ്മാര്‍ട്ട്‌ എന്ന് മന്ത്രി എം.ബി രാജേഷ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെ-സ്‌മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷൻ വിന്യസിക്കുന്നതിൻ്റെ സംസ്‌ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള നിര്‍മ്മിതിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പാണ് കെ സ്മാര്‍ട്ട്‌. തദ്ദേശ സ്വയം സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍ ലഭ്യമാകും. കെ സ്മാര്‍ട്ട്‌ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഓണ്‍ലൈനില്‍ തന്നെ വെരിഫിക്കേഷൻ പൂര്‍ത്തിയാക്കി ബില്‍ഡിംഗ്‌ പെര്‍മിറ്റുകള്‍ വെറുംContinue Reading

മലയാളക്കരയുടെ പ്രിയങ്കരിയായ വാർത്താ വായനക്കാരി ദൂരദർശന്റെ പടിയിറങ്ങി.

തിരുവനന്തപുരം: മലയാളികളുടെ അകത്തളങ്ങളിൽ സ്വീകരിച്ചിരുത്തിയ വാർത്താ വായനക്കാരി ഹേമലതയാണ് ദൂരദർശൻ ചാനലിൽ നിന്നും പടിയിറങ്ങിയത്. മലയാളത്തിന്റെ ആദ്യ വാർത്താ അവതാരകയായി ചരിത്രത്തിൽ ഇടം പിടിച്ച ഹേമലത നീണ്ട 39 വർഷത്തെ സേവനത്തിനു ശേഷമാണു മാധ്യമ പ്രവർത്തനത്തിന് സൈൻ ഓഫ്‌ നൽകിയത്. വാർത്താവായനയിലൂടെ തന്റെ വിടപറയൽ മലയാളികളെ അറിയിച്ച ദൂരദർശന്റെ നിത്യയൗവനം ഹേമലതക്ക് സഹപ്രവർത്തകർ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ഇന്ത്യയിലെ മാധ്യമ പ്രവർത്തന രംഗത്ത് ഇത്രയധികം പ്രവർത്തന പരിചയ സമ്പത്തുള്ള മറ്റൊരാൾContinue Reading