ആലപ്പുഴ: വിലക്കയറ്റം, പുഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ആര്യാട്, റോഡ് മുക്ക്, എന്നിവിടങ്ങളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, പഴം പച്ചക്കറി കട എന്നിവിടങ്ങളിലാണ് കളക്ടര്‍ പരിശോധന നടത്തിയത്.
ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. ഗുരുതര ക്രമക്കേടുകള്‍ക്ക് പിഴയീടാക്കുമെന്നും വരും ദിവസങ്ങളിലും ജില്ലയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ചിത്ര മേരി തോമസ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര്‍ ഷൈനി വാസവൻ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പരിശോധയില്‍ പങ്കെടുത്തു.