വ്യാജ പാസ്പോർട്ടിൽ ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ നെടുമ്പാശ്ശേരി എയർപോർട്ട് അധികൃതർ പിടികൂടി.

വ്യാജ പാസ്പോർട്ടിൽ ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ നെടുമ്പാശ്ശേരി എയർപോർട്ട് അധികൃതർ പിടികൂടി.
alternatetext

നെടുമ്പാശ്ശേരി: വ്യാജ പാസ്പോർട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ നെടുമ്പാശ്ശേരി എയർപോർട്ട് അധികൃതർ പിടികൂടി. ബുദ്ധസന്യാസിയുടെ പരിവേഷത്തിലെത്തിയ അബുർ ബർവയെന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.

ആധികാരിക രേഖകളില്ലാതെ ഒരുവർഷം മുമ്പ് കർണാടകയിലെത്തിയ യുവാവ് അവിടെയുള്ള ഒരു ആശ്രമത്തിലാണ് തങ്ങിയിരുന്നത്. തുടർന്ന് കർണാടക സ്വദേശിയായ അബുർ ബോറോയ് എന്നയാളുടെ പേരിൽ വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചാണ് എയർപോർട്ടിൽ എത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് അധികൃതർ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോളാണ് കാര്യങ്ങൾ വ്യക്തമായത്. ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും.