വ്യാജ ഡോക്ടർ പിടിയില്‍

വ്യാജ ഡോക്ടർ പിടിയില്‍
alternatetext

തൃശൂർ: കുന്നംകുളം പാറേമ്ബാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയില്‍. അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53) പിടിയിലായത്. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന ഇയാളെ കുന്നംകുളം പോലീസാണ് പിടികൂടിയത്.

വാടക വീടെടുത്തു് റോഷ്‌നി ക്ലിനിക്ക് എന്ന പേരില്‍ മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരികയായിരുന്നു ഇയാള്‍ . പോലീസ് നടത്തിയ പരിശോധനയില്‍ ഒട്ടേറെ രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടികൂടി