വിവാഹത്തിന് വിസമ്മതിച്ച ദേഷ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബന്ധു ഇരുമ്ബ് ദണ്ഡു കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി

വിവാഹത്തിന് വിസമ്മതിച്ച ദേഷ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബന്ധു ഇരുമ്ബ് ദണ്ഡു കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി
alternatetext

ന്യൂഡല്‍ഹി: വിവാഹത്തിന് വിസമ്മതിച്ച ദേഷ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബന്ധു ഇരുമ്ബ് ദണ്ഡു കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. ഡല്‍ഹി കമലാനെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി നര്‍ഗീസാണ് (25) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവും സുഹൃത്തുമായ ഇര്‍ഫാനെ (28) പൊലീസ് അറസ്റ്ര് ചെയ്‌തു. കൊലയ്‌ക്ക് ഉപയോഗിച്ച ഇരുമ്ബ് ദണ്ഡും കണ്ടെടുത്തു.

ഇന്നലെ ദക്ഷിണ ഡല്‍ഹിയിലെ മാളവ്യ നഗറില്‍ അരബിന്ദോ കോളേജിന് സമീപമുള്ള പാര്‍ക്കില്‍ പട്ടാപ്പകലായിരുന്നു കൊലപാതകം. വീട്ടുകാര്‍ വിസമ്മതിച്ചു സംഭവത്തെക്കുറിച്ച്‌ സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചന്ദൻ ചൗധരി പറയുന്നത് ഇങ്ങനെ: നര്‍ഗീസിനെ വിവാഹം കഴിക്കാൻ ഇര്‍ഫാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ജോലിയില്ലാത്തതിനാല്‍ നര്‍ഗീസിന്റെ വീട്ടുകാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് നര്‍ഗീസ് ഇര്‍ഫാനുമായുള്ള സംസാരം നിറുത്തി. ഫോണ്‍ വിളിക്കുമ്ബോള്‍ എടുക്കാതെയായി. ഇതേതുടര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നര്‍ഗീസിനെ പാര്‍ക്കിലേക്ക് വിളിച്ചുവരുത്തുകയും ഇരുമ്ബു ദണ്ഡുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇര്‍ഫാൻ സ്ഥലം വിട്ടു.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ നര്‍ഗീസ് മരിച്ചെന്ന് പൊലീസ് അറിയിച്ചു.