പത്തനംതിട്ട: വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനെതിരെ വധുവിന്റെ പരാതിയില്‍ കേസെടുത്തു പോലീസ്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് നാടകീയ സംഭവനകള്‍ നടന്നത്. മദ്യലഹരിയിലായിരുന്ന വരൻ വിവാഹ സ്ഥലത്തെത്തി വധുവിനോടും ബന്ധുക്കളോടും തർക്കിക്കുകയായിരുന്നു. ഇതോടെയാണ് വരനെതിരെ വധുവും കുടുംബവും പരാതി നല്‍കിയത്.
മദ്യപിച്ചെത്തിയ വരൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു വധുവിന്റെ ബന്ധുക്കളുടെ പരാതി .വിവാഹം മുടങ്ങിയതിനെ തുടർന്ന് നഷ്ടപരിഹാരം നല്കി പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും ധാരണയിലെത്തി. 6 ലക്ഷം രൂപ നഷ്ടപരിഹാരമായി വേണമെന്ന വധുവിന്റെ കുടുംബത്തിന്റെ ആവശ്യം വരനും ബന്ധുക്കളും അംഗീകരിക്കുകയായിരുന്നു. പൊതു സ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് വരനെതിരെ പോലിസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.