വിവാദ കാഫിര്‍ പോസ്റ്റ്: മുൻ എംഎല്‍എ കെകെ ലതികയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി

വിവാദ കാഫിര്‍ പോസ്റ്റ്: മുൻ എംഎല്‍എ കെകെ ലതികയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി
alternatetext

കോഴിക്കോട്: വിവാദ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് മുൻ എംഎല്‍എ കെകെ ലതികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ മതസ്പര്‍ദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും, ഈ സംഭവത്തില്‍ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പൊലീസ് ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിവാദ സ്ക്രീൻഷോട്ട് കെ കെ ലതിക ഇന്നലെ ഫെയ്സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു