കണ്ണൂര്‍: യൂറോപ്യൻ രാജ്യങ്ങളിലേക്കും സ്പെയിനിലേക്കും അടക്കം വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. കണ്ണോം കൊട്ടില ഇടത്തിലെ വളപ്പില്‍ വൈശാഖിന്റെ പരാതിയിലാണ് കേസ്.
പഴയങ്ങാടിയിലെ ജിംനേഷ്യംനടത്തുന്ന ഉടമയും മാടായി തിരുവര്കാട്ട്കാവിന് സമീപമുള്ള എ.വി. സജിത്ത് കുമാര്‍, ഇരിട്ടി സ്വദേശിനിയായ സ്മിത (27) എന്നിവര്‍ക്ക് എതിരെയാണ് പഴയങ്ങാടിയിലെ കേസ്. പരിയാരത്ത് വിളയാങ്കോട് സ്വദേശി രതീഷ്, രണ്ടു സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചു എന്ന പരാതിയിലാണ് എ.വി.സജിത്ത്, സ്മിത എന്നിവരുടെ പേരില്‍ വഞ്ചന കുറ്റത്തിന് കേസെടുത്തത്. പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരാനായി ജോലി വാഗ്ദാനം നല്കി 2020 മുതല്‍ ബാങ്ക് വഴിയും നേരിട്ടും അഞ്ചുലക്ഷത്തി മുപ്പത്തി ആറായിരം രൂപ കൈപറ്റുകയും, തുടര്‍ന്ന് ജോലിക്കുള്ള വിസയോ പണമോതിരിച്ചു നല്‍കാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്.
വിദേശങ്ങളിലേക്ക് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടി എന്ന പരാതിയില്‍ പയ്യന്നൂര്‍, തളിപ്പറമ്ബ്, കണ്ണപുരം, പരിയാരം എന്നി സ്റ്റേഷനുകളില്‍ ഇവര്‍ക്ക് എതിരെ പരാതിയും 2020 മുതല്‍ നിലവിലുണ്ട്. പോലീസ് അന്വേഷത്തില്‍ ഇവര്‍ ഒളിവിലാണ് എന്ന് പറയുമ്ബോഴും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എന്ന പരാതിക്കാര്‍ പറയുന്നു.വിവിധ സ്റ്റേഷനുകളിലെ പരാതിയില്‍ നാലു കോടിയോളം രൂപയാണ് ഇവര്‍ ജനങ്ങളെ വഞ്ചിച്ച് അടിച്ചുമാറ്റിയത് എന്നാണ് പ്രാഥമിക നിഗമനം