അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു
alternatetext

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.

കോടതിമുറിയില്‍ ചോദ്യംചെയ്യാൻ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നല്‍കിയത്. അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലില്‍ സി.ബി.ഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കെജ്രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്രിവാളിന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ.യുടെ നാടകീയനീക്കം.