മണിമല, അച്ചൻകോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മണിമല, അച്ചൻകോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
alternatetext

കോട്ടയം : മണിമല, അച്ചൻകോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവില്‍ മണിമല നദിയില്‍ ഓറഞ്ച് അലർട്ടും അച്ചൻകോവില്‍ നദിയില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ, വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ നദിക്കരയില്‍ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്.

അതേസമയം യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. കൂടെ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. എന്നാല്‍ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.