വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പി. രാജീവ്

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പി. രാജീവ്
alternatetext

കൊച്ചി: എഞ്ചിനീയറിങ് കോളജുകളില്‍ ആരംഭിക്കുന്ന വിദ്യാർഥി സ്റ്റാർട്ടപ്പുകള്‍ക്ക് സർക്കാർ ധനസഹായം കൊടുക്കുമെന്ന് മന്ത്രി പി.രാജീവ്. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സർവകലാശാല കൊച്ചി മേക്കർ വില്ലേജില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്ബിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്റേണ്‍ഷിപ്പുകള്‍ കൊടുക്കുന്നതിനൊപ്പം പഠനകാലത്ത് ജോലിയിലേർപ്പെടുന്ന വിദ്യാർഥികള്‍ക്ക് അത് ക്രെഡിറ്റ് ആക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ സർവകലാശാലകള്‍ തയാറാകണം. വസായ-അക്കാദമിക ബന്ധം വളരെ ശക്തിയാർജിക്കുന്ന ഈ കാലത്ത് ഇത്തരം സ്റ്റാർട്ടപ്പ് ക്യാമ്ബുകള്‍ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.