വിദേശത്തു ജോലി തരപ്പെടുത്തി നല്‍കാമെന്നു വാഗ്‌ദാനംചെയ്‌ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. കൊല്ലം തഴവ കുതിരപ്പന്തി സൗപര്‍ണികയില്‍ കാളിദാസ് (22), ആലപ്പുഴ ആര്യനാട് സൗത്ത് അവലുക്കുന്ന് തൈലംതറ വെളിയില്‍ അനന്തകൃഷ്‌ണന്‍ (23) എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ ജോലിനല്‍കാമെന്നു പറഞ്ഞ് കണ്ടല്ലൂര്‍ പുതിയവിള സ്വദേശികളായ രണ്ടുപേരില്‍നിന്ന് പ്രതികള്‍ 5,80,000 രൂപ തട്ടിയെടുക്കുകയായിരുന്നു.ബാങ്കോക്കിനു പകരം പുതിയവിള സ്വദേശികളെ പ്രതികള്‍ കംബോഡിയയില്‍ എത്തിച്ചു. തുടര്‍ന്ന് ചൈനക്കാരുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രത്തില്‍ ജോലി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്‌ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന ശൃംഖലയായിരുന്നു അത്. അവിടെനിന്നു തിരിച്ചുപോകാന്‍ ഇരുവരും വാശിപിടിച്ചപ്പോള്‍ 1,39,000 രൂപ കൂടി നല്‍കണമെന്നു പറഞ്ഞു.
കഴിഞ്ഞ മാസം 27 ന് നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.എച്ച്.ഒ: എസ്. അനൂപിന്റെ നേതൃത്വത്തിലുളള സംഘം തമിഴ്‌നാട്ടിലെ സേലത്തു നിന്നാണു പ്രതികളെ പിടികൂടിയത്. ഇവര്‍ ഇടനിലക്കാരാണെന്നും കേസില്‍ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐമാരായ വി. സുനില്‍കുമാര്‍, എസ്. സോമരാജന്‍നായര്‍, സി.പി.ഒമാരായ എസ്. സുരേഷ്‌കുമാര്‍, എസ്.ആര്‍. ഗിരീഷ്, വി. പ്രമോദ്, അഖില്‍ മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.