വിചാരണ നീണ്ടുപോകുന്നതിന്‍റെ പേരില്‍ ഒരാളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.

വിചാരണ നീണ്ടുപോകുന്നതിന്‍റെ പേരില്‍ ഒരാളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.
alternatetext

ന്യൂഡല്‍ഹി: അനിശ്ചിതമായി വിചാരണ നീണ്ടുപോകുന്നതിന്‍റെ പേരില്‍ ഒരാളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പെര്‍ണോഡ് റിക്കാര്‍ഡ് ഇന്ത്യ റീജണല്‍ മാനേജര്‍ ബിനോയി ബാബുവിന്‍റ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. തുടര്‍ന്ന് കോടതി ബിനോയി ബാബുവിന് ജാമ്യം അനുവദിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സിബിഐയുടെയും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെയും ആരോപണങ്ങളില്‍ വൈരുധ്യമുണ്ട്. വിചാരണ നീണ്ടുപോകുന്നതിന് തടവില്‍ കിടക്കാൻ അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന വാക്കാല്‍ നിരീക്ഷിച്ചു.