വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ല: മുഖ്യമന്ത്രി പിണറായി

വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ല: മുഖ്യമന്ത്രി പിണറായി
alternatetext

വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങള്‍ക്കും ഒരു അവസരം തരണമെന്നാണ് നരേന്ദ്ര മോദി കേരളത്തില്‍ വന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. സാധാരണ ബിജെപി പ്രവര്‍ത്തകന്‍തൊട്ട് മോദി വരെ ആര്‍ക്കും മോഹമാകാം. എന്നാല്‍, ഒരു സീറ്റില്‍പോലും ബിജെപി രണ്ടാംസ്ഥാനത്തുവരെ എത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തില്‍ ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിക്കുകയും പിന്നീട് മനുഷ്യാലയമായി മാറുകയും ചെയ്ത നാട് ഇന്നു രാജ്യത്തെ ഏതു സംസ്ഥാനത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നവകേരളം എന്ന ആശയത്തെ തകര്‍ക്കാനാണ് കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലൈഫ് ഭവനപദ്ധതിക്കു കൃത്യമായി പണം നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ല. വീടുകള്‍ക്കു മുന്നില്‍ ലോഗോ വയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഹ്യമന്ത്രി കൂട്ടിച്ചേർത്തു.