ഇടുക്കി: വീട്ടുവളപ്പില്‍ കഞ്ചാവ് നട്ടുവളർത്തിയതുമായി ബന്ധപ്പെട്ട് അയൽവാസി ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി വാഗമൺ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാർ, മകൻ വിനീത്, അയൽവാസി വിമല്‍ ഭവനില്‍ വിമല്‍ എന്നിവരെയാണ് 50ഗ്രാം കഞ്ചാവും, നട്ടുവളർത്തിയ ആറു കഞ്ചാവ് ചെടികളുമായി കസ്റ്റഡിയിലെടുത്തത്.
ഇടുക്കി ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. ഇതിന് മുമ്പും പല തവണ ഇവരെ പിടികൂടാൻ ഡാൻസാഫ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.