പാലക്കാട്: വീട്ടില്‍ ഉറങ്ങുകയായിരുന്ന ഭാര്യയെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കോട്ടായി ചേന്ദംങ്കാട് കുന്നത്ത് വീട്ടില്‍ വേശു (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം. ഭര്‍ത്താവ് വേലായുധന് തന്നെ അയല്‍വാസികളെ വിളിച്ച് ഭാര്യയെ തല്ലിക്കൊന്നതായി അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ എട്ടുമണിയോടെ പരിസരവാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടത്.
വേലായുധനും ഭാര്യ വേശുവും ഒരുവീട്ടിലും. ഇവരുടെ മക്കളായ രാജകുമാരനും വിജയകുമാരനും തൊട്ടടുത്തു വീടുകളിലായുമായിരുന്നു താമസം. സംഭവവുമായി ബന്ധപ്പെട്ട് വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുമക്കള്‍: നളിനി, സുമതി. മരുമക്കള്‍: സേതുമാധവന്, വിജയകുമാരി, നാരായണന്‍കുട്ടി, രഞ്ജിത