തിരുവനന്തപുരം: വീട്ടില്‍ ഇരിക്കേണ്ടിവന്നാലും യു.ഡി.എഫിലേക്കില്ലെന്ന് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍. സോളാര്‍ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
പരാതിക്കാരിയുമായി നേരിട്ട് ബന്ധമില്ല. ഏത് സി.ബി.ഐയും അന്വേഷിക്കട്ടെ, ഉമ്മന്‍ ചാണ്ടിയുടെ ക്ലീന്‍ ചിറ്റിന് പിന്നിലെ കാരണക്കാരന്‍ പിണറായി വിജയനെന്നും ഉമ്മന്‍ ചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നും ഗണേഷ് കുമാര്‍ പറയുകയുണ്ടായി .