വീണാവിജയന്റെ ഷെല്‍ കമ്ബനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണം: കെ.സുരേന്ദ്രന്‍

വീണാവിജയന്റെ ഷെല്‍ കമ്ബനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണം: കെ.സുരേന്ദ്രന്‍
alternatetext

കോട്ടയം: മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിപിഎമ്മിന്റെ ഉന്നതനേതാക്കളും അഴിമതിയില്‍ കുടുങ്ങി ജനങ്ങളുടെ മുന്നില്‍ വിവസ്ത്രരായി നില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെത് ഒരു ഷെല്‍ കമ്ബനിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആദായനികുതി വകുപ്പിന്റെ രേഖ പുറത്തുവന്നപ്പോള്‍ എന്തിനാണ് കമ്ബനി അടച്ചുപൂട്ടിയതെന്ന് മുഹമ്മദ് റിയാസ് പറയണം. ഇത്രയും വിദഗ്ധമാ്യ ഉപദേശം വ്യവസായികള്‍ക്ക് നല്‍കിയിരുന്ന ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമനമല്ലേ? മകളുടെ സ്ഥാപനത്തിന്റെ സാമ്ബത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരൂ. സിഎംആര്‍എലിന്റെ അടുത്ത് നിന്ന് മാത്രമല്ല മറ്റ് കമ്ബനികളില്‍ നിന്നും പണം വാങ്ങിക്കാനുള്ള സംവിധാനമാണ് വീണയുടെ കമ്ബനി.

വിദ്യാഭ്യാസ കച്ചവടക്കാരില്‍ നിന്നും ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നവരില്‍ നിന്നുമെല്ലാം വീണ മുഹമ്മദ് റിയാസിന്റെ കമ്ബനി പണം വാങ്ങിയത് എന്തിനാണ്? മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ പണം സംഭരിക്കാനാണ് കമ്ബനി തുടങ്ങിയത്. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്ബനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയത്. മാസപ്പടി വിഷയം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യവിഷയമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്ന് വീമ്ബ് പറയുന്ന സിപിഎം അവരെ ചൂഷണം ചെയ്യുകയാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഈ പണമെല്ലാം കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ നേതാക്കളുടെ അക്കൗണ്ടിലേക്കാണ് പോയത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനൂകൂല്ല്യങ്ങള്‍ തട്ടിയെടുത്തതില്‍ മുൻ മന്ത്രി എകെ ബാലനും പങ്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.