വൈദ്യുതലൈനിലേക്ക് വീണ മരച്ചില്ല മാറ്റുന്നതിനിടെ ഷോക്കേറ്റ ലൈൻമാൻ മരിച്ചു

വൈദ്യുതലൈനിലേക്ക് വീണ മരച്ചില്ല മാറ്റുന്നതിനിടെ ഷോക്കേറ്റ ലൈൻമാൻ മരിച്ചു
alternatetext

ഇടുക്കി: വൈദ്യുതലൈനിലേക്ക് വീണ മരച്ചില്ല വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റ ലൈൻമാൻ മരിച്ചു. ഇടുക്കി കുടയത്തൂർ കാഞ്ഞാർ സംഗമംകവല മാളിയേക്കൽ കോളനിക്കു സമീപം കോണിക്കൽ അനസ്(45) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്. ഏലപ്പാറ കോഴിക്കാനത്ത് രാത്രി ഏഴരയോടെ വൈദ്യുതി ലൈനിലേക്ക് മരച്ചില്ല വീണ് വൈദ്യുതതടസം നേരിട്ടതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ ലൈൻമാൻ അനസ് മരം വെട്ടി നീക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.