വാഴവെട്ടാൻ ധൃതി കാണിച്ച കെഎസ്ഇബി ജീവനക്കാർ, വൈദ്യുതി ലൈനുകൾ കാടുമൂടി കിടക്കുന്ന കാഴ്ചക്കു നേരെ മുഖം തിരിച്ചു നിൽക്കുന്നുവോ..?

വാഴവെട്ടാൻ ധൃതി കാണിച്ച കെഎസ്ഇബി ജീവനക്കാർ, വൈദ്യുതി ലൈനുകൾ കാടുമൂടി കിടക്കുന്ന കാഴ്ചക്കു നേരെ മുഖം തിരിച്ചു നിൽക്കുന്നുവോ..?
alternatetext

കോതമംഗലം: ഓണ വിപണിയിലേക്ക് എത്തുവാൻ വേണ്ടി പാകമായിക്കൊണ്ടിരുന്ന കുലകൾ അടങ്ങിയ നാനൂറിൽപരം വാഴകൾ വെട്ടി അന്തസ്സ് കാണിച്ച കെഎസ്ഇബി ഉദ്യോഗസ്ഥർ ഇതര പോരായ്മകളിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയാണ് കോതമംഗലത്ത് പലയിടത്തും കാണുവാൻ സാധിക്കുന്നത്. ടച്ചു വെട്ടുന്ന പ്രഹസനം നടക്കുമ്പോഴും പലയിടത്തും ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടെ പോസ്റ്റ് കാലുകളിലും, വൈദ്യുത ലൈനുകളിലും കാടും വള്ളിപ്പടർപ്പുകളും പടർന്നു നിൽക്കുന്ന കാഴ്ചകൾ ദിവസത്തിൽ ഒരുവട്ടമെങ്കിലും കോതമംഗലം നിവാസികൾ കാണുന്നുണ്ട്.

ഒരു കർഷകന്റെ അധ്വാനത്തെ നിഷ്ക്കരുണം വെട്ടി നശിപ്പിക്കുവാൻ ആത്മാർത്ഥത കാണിച്ച ഉദ്യോഗസ്ഥർ ഇത്തരം കാഴ്ചകൾ കാണുന്നില്ലേ എന്നാണ് പൊതു ജനങ്ങൾ ചോദിക്കുന്നത്. നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയെങ്കിലും ആ കർഷകന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീരിന് പകരം ആവുകയില്ല ഒന്നും തന്നെ