കാസര്‍ഗോഡ് : വയോധിക ദന്പതികളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി ഏഴിനായിരുന്നു സംഭവം നടന്നത്. കാസര്‍ഗോഡ് റാണിപുരം പന്തിക്കാല്‍ നീലച്ചാലില്‍ മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ബായി (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് നിഗമനം. കൃഷ്ണൻ നായ്ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.