വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇടപെട്ട് ഹൈക്കോടതി;സ്വമേധയാ കേസെടുക്കാൻ നിര്‍ദേശം

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇടപെട്ട് ഹൈക്കോടതി;സ്വമേധയാ കേസെടുക്കാൻ നിര്‍ദേശം
alternatetext

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നല്‍കി. ജസ്റ്റീസ് ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് വി .എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഗാഡ്ഗില്‍, കസ്തൂരിരംഗൻ റിപ്പോർട്ടുകള്‍ പരിഗണനാവിഷയങ്ങളിലുണ്ട്. കേസ് വെളളിയാഴ്ച രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.