വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോതമംഗലത്ത് മനുഷ്യാവകാശ സംരക്ഷണറാലി സംഘടിപ്പിച്ചു.

വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോതമംഗലത്ത് മനുഷ്യാവകാശ സംരക്ഷണറാലി സംഘടിപ്പിച്ചു.
alternatetext

കോതമംഗലം: തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സംരക്ഷണറാലി സംഘടിപ്പിച്ചു. സർക്കാരിനെ തിരഞ്ഞെടുത്തത് കാട്ടുമൃഗങ്ങളല്ല ജനങ്ങളാണ് എന്നും, അവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരാണെന്നും ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ യോഗത്തിൽ പറഞ്ഞു.

വന്യജീവി ശല്യത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നിയമസഹായം ലഭ്യമാക്കാൻ കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ ലീഗൽ സെൽ രൂപീകരിക്കുമെന്നും ബിഷപ്പ് സമാപന യോഗത്തിൽ പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ച സംരക്ഷണറാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്.