കൊല്‍ക്കത്ത ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ആക്രമണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് പശ്ചിമബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസിന്റെ മുന്നറിയിപ്പ്. മുഴുവൻ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാള്‍ ബനാന റിപ്പബ്ലിക് ആയി മാറാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വൻപ്രതിഷേധമാണ് പശ്ചിമബംഗാളില്‍ നടക്കുന്നത്. പശ്ചിമ ബംഗാളിലുണ്ടായ അതിദാരുണ സംഭവങ്ങള്‍ക്കു പിന്നാലെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുകയാണ് ഗവർണർ.
വനിതാ ഡോക്ടറുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച് പരാതി പിൻവലിക്കാൻ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കു മേല്‍ പോലീസ് സമ്മർദം ചെലുത്തി, ഗവർണർ പറഞ്ഞു. ആശുപത്രിയില്‍ താൻ കണ്ട കാഴ്ചകള്‍ അതിദാരുണമായിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നും ഗവർണർ പശ്ചിമ ബംഗാള്‍ സർക്കാരിനോട് ആവശ്യപ്പെട്ടു