വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് റെയിൽവേയുടെ ഭാഗത്തുനിന്ന് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ ഉണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ .ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം വന്ദേ ഭാരത് എക്സ്പ്രസിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന ആലപ്പുഴയിലും മലപ്പുറം തിരൂരിലും രണ്ടാം വന്ദേ ഭാരതിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ ചെങ്ങന്നൂരിൽ ഒന്നാം വന്ദേ ഭാരതിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് എല്ലാ വിഭാഗം ആൾക്കാരുടെ ഭാഗത്തുനിന്നും ആവശ്യം ഉന്നയിച്ചിരുന്നു. റെയിൽവേ മന്ത്രിയുമായി കഴിഞ്ഞ ദിവസം ആവശ്യം സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അനുഭാവപൂർവ്വം ആവശ്യം പരിഗണിക്കാമെന്ന് റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
അധികം വൈകാതെ തന്നെ റെയിൽവേയുടെ ഭാഗത്തുനിന്ന് സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് ശുഭപ്രതീക്ഷയിലാണെന്നും വി മുരളീധരൻ പറഞ്ഞു