വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്

വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്
alternatetext

തൃശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരിക്കെ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കാൻ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാൻസലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 75ാമത് ഗവേണിങ് കൗണ്‍സില്‍ യോഗമാണ് തീരുമാനം എടുത്തത്‌. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഉള്‍പ്പടെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.