കോട്ടയം: വൈക്കം പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ അടക്കം നാലുപേർക്ക് സസ്പെൻഷൻ നൽകിയതിൽ പൊതുജനങ്ങൾ ആവേശത്തിലാണെങ്കിലും പോലീസ് സേനയിലാകമാനം എതിർപ്പ് ഉയരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജോലികഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോയ യുവതിയെ അയൽവാസി തടഞ്ഞു നിർത്തി അപമാനിക്കുകയും, ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പ്രതിക്കെതിരെ കേസെടുക്കാൻ താമസിച്ചു എന്നും, കൃത്യമായ വകുപ്പുകൾ ചേർത്തില്ലെന്നും ആരോപിച്ചാണ് സസ്പെൻഷൻ നൽകിയത്.
എന്നാൽ പ്രതി അയൽവാസി ആയതിനാൽ കൂടുതൽ അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും, അതിനാലാണ് താമസം നേരിട്ടതെന്നും, ഉദ്യോഗസ്ഥർ നീതിപൂർവ്വമാണ് ജോലി ചെയ്തതെന്നുമാണ് പോലീസുകാർ പറയുന്നത്.