കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍വെച്ച് ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീകരാന്തരീക്ഷം തീര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിൻദാസ് എൻ.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവം നടക്കുന്നതിനു തലേ ദിവസം ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലര്‍ച്ചെ ആയുധവുമായി മുറിയില്‍ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. കൈയില്‍ പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ വഴി 2500 രൂപ ട്രാൻഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. അനസും അനുവും തമ്മില്‍ പരിചയത്തിലായിട്ട് ആറുമാസമായതായാണ് വിവരം. ഇവര്‍ ലഹരി മരുന്നിന് അടിമയായിരുന്നു. മയക്കുമരുന്ന് വാങ്ങാൻ വേണ്ടി പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം.
പോലീസില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി അനസും അനുവും ഡല്‍ഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ പോലീസിന്റെ വലയിലായി. ഇവര്‍ ഉപയോഗിച്ച ബൈക്ക് മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍ പോലീസ് കണ്ടെടുത്തു. ടൗണ്‍ ഇൻസ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്