വടക്കൻ കേരളത്തില്‍ ഇന്നും മഴ തുടരും. 

 വടക്കൻ കേരളത്തില്‍ ഇന്നും മഴ തുടരും. 
alternatetext

തിരുവനന്തപുരം: വടക്കൻ കേരളത്തില്‍ ഇന്നും മഴ തുടരും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് മഴ മുന്നയിപ്പുള്ളത്. ഈ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തെക്കൻ കൊങ്കണ്‍ തീരം മുതല്‍ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായി. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഉത്തര്‍പ്രദേശിലെ ഹിണ്ടൻ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ ഗ്രേറ്റര്‍ നോയ്ഡ , നോയ്ഡ എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോയ്ഡയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന യാഡില്‍ വെള്ളം കയറി നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തിനടിയിലായി