ഇന്ന് വടക്കൻ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത.

ഇന്ന് വടക്കൻ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത.
alternatetext

തിരുവനന്തപുരം: ഇന്ന് വടക്കൻ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മധ്യകിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങളിലും 55 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.

തെക്കൻ തമിഴ്നാട് തീരം, തെക്കുകിഴക്കൻ അറബിക്കടല്‍, തെക്കൻ – മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

കൊങ്കണ്‍-മഹാരാഷ്‌ട്ര മേഖലയില്‍ കാലവർഷക്കാറ്റ് ശക്തമായി തുടരുന്നതിനാലാണ് വടക്കൻ ജില്ലകളില്‍ മഴ കനക്കുന്നത്. കേരള തീരം മുതല്‍ മഹാരാഷ്‌ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ മഴ തുടരും.