പത്താം ക്ലാസ് പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എം എസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. എം എസ് സൊലൂഷൻ ജീവനക്കാരെയും ചോദ്യം ചെയ്തേക്കും. സ്ഥാപന ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവില്‍ പോയ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷയും നാളെ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും.
2024-12-23