ദില്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 29 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ പർവേഷ് വർമ്മയാണ് ബിജെപി സ്ഥാനാർഥി.
ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍ക്കാജിയില്‍ രമേശ് ബിധുരി മത്സരിക്കും. അതേസമയം ആം ആദ്മി പാർട്ടി 70 നിയമസഭാ മണ്ഡലങ്ങളിലും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്ത് വിട്ടത്. മുൻ ലോക്സഭാ എംപി പർവേശ് വർമയെയാണ് ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജരിവാളിനെതിരെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരീക്ഷിക്കുന്നത്. ദില്ലി മുൻ മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് കോണ്‍ഗ്രസ് സ്ഥാനർത്ഥിയായും മത്സര രംഗത്തുണ്ട്.