കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം
alternatetext

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം. കൊല്ലം മാടനടയിലെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടാക്കള്‍ കവർന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ മോഷണം നടത്തിയതെന്നതില്‍ വ്യക്തത വന്നിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രില്‍ ഷെഡില്‍ നിന്നാണ് സാധനങ്ങല്‍ കവർന്നത്. ഗ്രില്‍ തകർത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോള്‍ ഗ്രില്‍ തകർത്ത നിലയില്‍ കാണുകയായിരുന്നു. തുടർന്ന് പോലീസില്‍ വിവരം അറിയിച്ചു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്