തൃശൂർ: സുഹൃത്തിന്റെ നാട്ടിൽ ഉത്സവം കൂടാനെത്തിയ എട്ടംഗസംഘത്തിന്റെ പരസ്യമായ മദ്യപാനവും, ബഹളവും ചോദ്യം ചെയ്ത പ്രദേശവാസികളെ വീട്ടിൽ കയറി തല്ലിയ സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. തൃശൂർ പുലക്കാട്ടുകര സ്വദേശിയായ ബിനുവിനെയും, അയല്‍വാസി രമേഷിനേയുമാണ് മദ്യപസംഘം ആക്രമിച്ചത്.
പ്രതികളായ എട്ടംഗസംഘം ബിയര്‍ കുപ്പിക്കൊണ്ട് തലയ്ക്കടിക്കുകയും, വീട്ടില്‍ നിന്ന് പിടിച്ചിറക്കി റോഡിലിട്ട് തല്ലുകയും, ആഭരണങ്ങളും മറ്റും കവരുകയും ചെയ്തു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമി സംഘത്തിൽ ഉണ്ടായിരുന്ന തലോര്‍ സ്വദേശി റോമുലസിനെ പിടികൂടി. കൂട്ടുപ്രതികളായ ഏഴു പേർക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ റോമുലസിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.