ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയില്‍ 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സതീഷ് റായിയും പ്രമോദ് മിശ്രയും കംപ്യൂട്ടർ പ്രിന്റർ ഉപയോഗിച്ച് 10 രൂപയുടെ സ്റ്റാമ്ബ് പേപ്പറുകളില്‍ 500 രൂപയുടെ വ്യാജ നോട്ടുകള്‍ അച്ചടിക്കുകയായിരുന്നു. മിർസാപൂരില്‍ നിന്നാണ് ഇവർ സ്റ്റാമ്ബ് പേപ്പർ വാങ്ങിയത്. മിനറല്‍ വാട്ടർ പരസ്യങ്ങള്‍ അച്ചടിക്കുന്ന തൊഴിലായിരുന്നു പ്രതികളുടേതെന്നു പോലീസ് പറഞ്ഞു. യൂട്യൂബ് നോക്കി തങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്ന അച്ചടി ഉപകരണങ്ങള്‍ ഉപയോഗിച്ച് കള്ള നോട്ടടിക്കുകയായിരുന്നു. എല്ലാ നോട്ടുകള്‍ക്കും ഒരേ സീരീയല്‍ നമ്ബറായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
2024-11-09